24.9 C
Kollam
Friday, October 29, 2021
spot_img

ബൈപാസ് റോഡിൽ ചെളിവെള്ളക്കെട്ട്; യാത്രക്കാർക്ക് ദുരിതം

അഞ്ചൽ: ബൈപാസ് റോഡിൽ മാസങ്ങളായി കെട്ടി നിൽക്കുന്ന ചെളി വെള്ളക്കെട്ട് കാൽനടക്കാർക്കും ഇരുചക്ര-മുച്ചക്രവാഹന യാത്രികർക്കും ദുരിതമായിമാറി. പടിഞ്ഞാറ്റിൻകര ഗണപതിയമ്പലത്തിന് മുൻവശത്തെ റോഡിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. റോഡി​െൻറ ഒരു വശം അമ്പലത്തിെൻറ മതിലും മറുവശം അഞ്ചൽ തോടുമായതിനാൽ പൂർണ്ണമായും ചെളിവെള്ളത്തിലൂടെയല്ലാതെ അരിക് ചേർന്ന് പോകാൻ പറ്റുകയില്ല. ബൈപ്പാസിന് കുറുകേയുള്ള അഞ്ചൽ പടിഞ്ഞാറ്റിൻകര റോഡിൽ നിന്ന് രണ്ടടിയോളം താഴ്ചയിലാണ് ബൈപാസ് റോഡ് കിടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടാൽ പ്രശ്നം പരിഹരിക്കപ്പെടും. ഇതിന് റോഡ് നിർമാണക്കരാറുകാർ തയ്യാറല്ലെന്ന് നാട്ടുകാർ പറയുന്നു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles