27.9 C
Kollam
Saturday, October 16, 2021

ബൈക്ക് മോഷണത്തിന് കുപ്രസിദ്ധ മോഷ്​ടാവ് അറസ്​റ്റിൽ


പാരിപ്പള്ളി: ജങ്​ഷനിൽ പാർക്ക്​ ചെയ്​തിരുന്ന ബൈക്ക് മോഷ്​ടിച്ച കുപ്രസിദ്ധ മോഷ്​ടാവിനെ പാരിപ്പള്ളി പൊലീസ്അറസ്​റ്റ്​ ചെയ്തു. ആലപ്പുഴ തിരുവമ്പാടി എരുവുകാട് തൈപ്പറമ്പിൽ വീട്ടിൽ സഫറുദ്ദീൻ (36) ആണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ്​ സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ മാസം 24ന്​ വൈകീട്ട്​ പാരിപ്പള്ളി ജങ്​ഷനിലെ ലോഡ്ജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പരവൂർ പൂതക്കുളത്തുള്ള വി.എസ്​.എസ്​.സി ജീവനക്കാര​െൻറ ബൈക്ക് ഇയാളും കൂട്ടാളിയും ചേർന്ന് മോഷ്​ടിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിന് സമീപമുള്ള കടയിൽ എത്തിയ ഇവർ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായിരുന്നു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്​ അന്വേഷിച്ച്​ നിലമേലിൽ എത്തുകയായിരുന്നു. പൊലീസ്​ സാന്നിധ്യം മനസിലാക്കി സ്​ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ കാത്ത് ടാപ്പിങ്​ തൊഴിലാളികൾക്കായി വസ്​തു ഉടമ അനുവദിച്ച റൂമിൽ ഉദ്ദ്യോഗസ്​ഥർ കാത്തിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം തിരികെ എത്തിയ സഫറുദ്ദീനെ പിടികൂടുകയായിരുന്നു. തുടർന്ന് ആലയിൽ എന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് പോലീസ് സംഘത്തിന് ഇയാൾ കാട്ടി കൊടുത്തു. ഇയാളുടെ കൂട്ടാളിയെ സംബന്ധിച്ചുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പാരിപ്പളളി ഇൻസ്പെക്ടർ എ.അൽജബർ. എസ്സ്.ഐ അജിത്കുമാർ, എ.എസ്സ്.ഐ മാരായ നന്ദകുമാർ, അഖിലേഷ്, എസ്.സി.പി.ഓ അജു, സി.പി.ഓ മാരായ സന്തോഷ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles