26.9 C
Kollam
Monday, July 26, 2021
spot_img

ബെവ്‌കോ ഔട്ട് ലറ്റിൽ നിന്നും മദ്യം വാങ്ങി മറിച്ചുവിൽപ്പന

ചടയമംഗലം; എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ നിലമേൽ ലോഡ്ജ് കേന്ദ്രീകരിച്ച് വിദേശ മദ്യം വിൽക്കുന്നുന്നുവെന്നറിഞ്ഞു  അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് നടത്തിയ തിരച്ചിലിൽ നിലമേൽ സ്വദേശിയായ അബ്ദുൽ മജീദ് എന്നയാളെ 26 ലിറ്റർ വിദേശ മദ്യവുമായി പിടികൂടുകയുണ്ടായി പ്രതിയായ അബ്ദുൽമജീദ് ബെവ്കോ ഔട്ട്ലെറ്റ് കളിൽ  നിന്ന് വിദേശമദ്യം വാങ്ങുകയും വൈകുന്നേരം 7 മണിക്ക് ശേഷം അധിക വിലയ്ക്ക് വിൽപ്പന നടത്തിവരികയുമായിരുന്നു .പലസ്ഥലങ്ങളിലും കണ്ടയ്ൻമെന്റ് സോണുകൾ ആയതിനാൽ ബാറുകളും  വിദേശ മദ്യ  ഷോപ്പുകളും  അടഞ്ഞു കിടക്കുന്നതിനാൽ  ആവശ്യക്കാർ തേടിയെത്തുന്നത് ഇതുപോലെയുള്ള  അനധികൃത വില്പനക്കാരെയാണ് . മുന്നൂറും,ഇരുന്നൂറും രൂപ അധികമായി വാങ്ങിയാണ് മദ്യം  നൽകുന്നത്   പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി 

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles