27.9 C
Kollam
Saturday, October 16, 2021

ബുദ്ധിവൈകല്യമുള്ള യുവതിയെ മാനഭംഗപ്പെടുത്തൽ ; യുവാവ് പിടിയിലായി

അഞ്ചാലുമ്മൂട്: ബുദ്ധിവൈകല്യമുളള യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. തൃക്കരുവാ വില്ലേജിൽ ഇഞ്ചവിള എന്ന സ്ഥലത്ത് വൈക്കൽ കിഴക്കതിൽ മുഹമ്മദ് കുഞ്ഞ് മകൻ സുനീർ (40) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒരു മാസം മുമ്പ് പകൽ സമയം മൂന്നരമണിയോടുകൂടി ബുദ്ധിവൈകല്യമുളള യുവതിയുടെ വീട്ടിൽ ഇയാൾ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതി നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടിയത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രതി പിൻവാങ്ങുകയായിരുന്നു. പ്രതിക്കെതിരെ പെൺകുട്ടിയുടെ മാതാവ് പോലീസ്സ്റ്റേഷനിൽ നൽകി പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്. അഞ്ചാലുമ്മൂട് ഇൻസ്പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ലഗേഷ്. ബാബുക്കുട്ടൻ, എ.എസ്സ്.ഐ രാഗേഷ്, സി.പി.ഓ റോസി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles