24.9 C
Kollam
Tuesday, January 25, 2022
spot_img

ബുദ്ധിമാന്ദ്യമുള്ള ആൺകുട്ടിക്ക് പ്രകൃതി വിരുദ്ധ പീഡനം : ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ബുദ്ധിമാന്ദ്യമുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 47 കാരന് 30 വര്‍ഷവും മൂന്ന് മാസവും കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെറും 14 വയസ്സു പ്രായമുള്ള ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ ലക്ഷം വീട് കോളനിയില്‍ മുരുകന്‍ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുകനെതിരെ കോടതി ശിക്ഷ വിധിച്ചു.

തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷവും ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. സംഭവത്തോട് അനുബന്ധിച്ച്‌ കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം തിരിച്ചറിയേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും കുട്ടിക്ക് പിഴ തുകയും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നുണ്ട്. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷവും ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി അറിയിച്ചു. സംഭവത്തോട് അനുബന്ധിച്ച്‌ കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം തിരിച്ചറിയേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും കുട്ടിക്ക് പിഴ തുകയും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നുണ്ട്.പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി വ്യക്തമാക്കി. മണ്ണന്തല എസ് ഐയായിരുന്ന  ജെ രാകേഷാണ്   ഈ കേസ് അന്വേഷിച്ചതും  കുറ്റപത്രം സമര്‍പിച്ചതും. മുൻപ് പ്രതി  പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതടക്കമുള്ള കേസ് നിലനിൽക്കുന്നുണ്ട്.

2018 ഒക്ടോബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് അടുത്ത് താമസിക്കുന്ന പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തന്‍റെ വീട്ടിനുള്ളില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായി രുന്നുവെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.അടുത്ത ദിവസം കുട്ടി ഗ്രൗണ്ടിൽ കളിച്ച്‌ കൊണ്ടിരിക്കുന്ന സമയത്ത് പ്രതി വീണ്ടും ബലം പ്രയോഗിച്ച്‌ കുട്ടിയെ വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നും കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതി നാല്‍ കുട്ടി പേടിച്ച്‌ വീട്ടുകാരോട് പറഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. പ്രതി വീണ്ടും പീഡിപ്പിക്കാന്‍ വിളിച്ചപ്പോള്‍ കുട്ടി അമ്മയെ വിവരം അറിയിക്കുകയും അമ്മ മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂടറായ ആര്‍ എസ് വിജയ് മോഹൻ കോടതിയില്‍ ഹാജരായി.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles