24.8 C
Kollam
Monday, August 15, 2022
spot_img

ബി എസ് എഫ് ഉദ്യോഗസ്ഥനെ കാണ്മാനില്ല

കൊല്ലം : പുത്തൂർ സ്വദേശി ബി.എസ്.എഫ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ (47) 2022 ജൂൺ 18 നു ഉത്തർപ്രദേശിൽ നിന്നും സ്വദേശമായ പുത്തൂരിലേക്ക് വരുന്ന യാത്രാമധ്യേ ഡൽഹിയിൽ വെച്ച് കാണാതായി.

വെസ്റ്റ് ബംഗാൾ ബി എസ് എഫിൽ ജോലി ചെയ്തിരുന്ന കൊല്ലം ജില്ലയിൽ പുത്തൂർ വെണ്ടാർ സ്വദേശി സുരേഷ് കുമാർ (47) 2022 ജൂൺ 18 നു ഉത്തർപ്രദേശിൽ നിന്നും സ്വദേശമായ പുത്തൂരിലേക്ക് വരാൻ മുറാഹാബാദിൽ നിന്നും ബസ്സിൽ ഡൽഹിക്ക് യാത്രതിരിച്ചതാണ്. മുറാഹാബാദിൽ നിന്നും ബസ്സിൽ കേറിയതിനു ശേഷം അന്നേ ദിവസം തന്നെ രാത്രി 10.45 നു വീട്ടിൽ വിളിച്ചിരുന്നു എന്ന് വീട്ടുകാർ പറയുന്നു. അതിനുശേഷം ജൂൺ 22 നു രാത്രി 9.30 നു സുരേഷ് കുമാറിന്റെ പേഴ്സ് കിട്ടിയെന്നും പറഞ്ഞു ഡൽഹിയിലെ മന്ദിർമാർഗ് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ഒരാളുടെ ഫോൺ കാൾ വന്നിരുന്നു. അതിനു ശേഷം രാത്രി 11 മാണിയോട് കൂടി ഡൽഹി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആണെന്നും പറഞ്ഞു ഒരു ഫോൺ കാൾ വരികയും, ഡൽഹിയിലെ ആർ. എം. എൽ ഹോസ്പിറ്റൽ പരിസരത്തു നിന്നും സുരേഷിന്റെ യൂണിഫോം, ഐഡി കാർഡ് എന്നിവ അടങ്ങിയ ഒരു ബാഗ് കിട്ടിയെന്ന് പറയുകയുമുണ്ടായി.

ഇതുവരെയും സുരേഷ് കുമാറിനെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്

ഫോൺ: മനീഷ് -7011987509 , 9924981215

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles