24.9 C
Kollam
Wednesday, July 28, 2021
spot_img

ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 5000 പേർക്ക് സൗജന്യ വാക്‌സിൻ

കൊല്ലം :ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരളത്തിലുടനീളം വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടുകൂടി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന അയ്യായിരത്തോളം പേർക്ക് സൗജന്യ വാക്സിനേഷൻ കൊടുക്കുന്ന ക്യാമ്പ് ഉദ്ഘാടനം ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ നിർവഹിച്ചു. വാക്സിനേഷൻ കോർഡിനേറ്ററായ ജ്യോതികുമാർ, കൊല്ലം കോഡിനേറ്റർ എസ്. ആർ.സജീവ്,കരിക്കോട് ഡിവിഷൻ കൗൺസിലർ സുജാ കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ സീമ, സജിൽ സതീക്ക് ആക്കാവിള, ഡോക്ടർ ലാമൺട്രോ. ടി. സോമർവൽ എന്നിവർ പങ്കെടുത്തു. കേരളത്തിലുടനീളം സൗജന്യ വാക്സിൻ നൽകുന്ന പ്രവർത്തനങ്ങൾ എല്ലാ സെന്ററുകളും നടത്തുമെന്ന് സംസ്ഥാന ചെയർമാൻ അറിയിച്ചു. വാക്സിനേഷൻ കേരളത്തിലുടനീളം ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇങ്ങനെ ഒരു ഉദ്യമവുമായി രംഗത്ത് വന്നിട്ടുള്ളത്

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles