തിരുവനന്തപുരം : ജനങ്ങൾക്ക് മറക്കാനാകാത്ത “തോന്ന്യാക്ഷരങ്ങൾ” അമൃതചാനൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിലെ ആദിത്യകൃഷ്ണനെ ആരും മറക്കാനിടയില്ല. സംവിധായകനായ പ്രിയസുഹൃത്തു കെ. കെ. രാജീവ് കോളേജ് വിദ്യഭ്യാസകാലം മുതൽ അടുത്തസുഹൃത്തിന്റെ സീരിയലിൽ ഒരു കഥാപാത്രമാക്കാനുള്ള വിളി നിരസിക്കാനായില്ല. തുടർന്ന് സീരിയലിൽ നിരവധി അവസരങ്ങൾതേടിയെത്തി. നാലോളം മലയാളം സിനിമയിലും മമ്മുട്ടി അഭിനയിച്ച വൻവിജയം നേടിയ “വൺ”എന്ന ചിത്രത്തിലും ശ്രദ്ധേയവേഷം. കൈകാര്യം ചെയ്തു. മാധ്യമപ്രവർത്തകൻ കൂടിയായ ഗ്രാൻഡ് ഫോർ ഗ്രൂപ്പ് ഉടമയും മീഡിയ ട്വന്റി ചെയർമാനുമായ നൗഷാദ്ഖാൻ സിനിമ മേഖലയിൽ മാത്രമല്ല രാഷ്ട്രിയ രംഗത്തും പൊതുകാര്യ പ്രവർത്തങ്ങളിലും വ്യവസായത്തിലും പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ്
കായംകുളത്തു ജനിച്ചു വളർന്ന അദ്ദേഹം 1984-ൽ അവിടെത്തന്നെ അദ്ദേഹത്തിന്റെ ബിസ്സിനെസ്സ് സാമ്രാജ്യത്തിന്റെ തുടക്കമായ “ക്ളാസിക്ക് ” ഹോട്ടൽ ആരംഭിച്ചു സിനിമാനടനായ നെടുമുടി വേണുവായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. നിരവധി ബഹുരാഷ്ട്ര കമ്പനികളുമായി ഏർപ്പെട്ട കരാർ ചില സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയതും, ബസിനിസ്സിൽ തകർച്ച നേരിട്ടതിലും സുഹൃത്തിന്റെ സഹായത്തോടെ ദുബായിൽ റിസോർട്ടിൽ ജോലി ചെയ്യുകയും ചെയ്തു. പിന്നെ കാണുന്നത് തകർച്ചയിൽ നിന്നും പടി പടിയായി നൗഷാദ് ഖാൻ തന്റെ ബിസ്സിനസ്സ് സാമ്രാജ്യം പടുത്തുയർത്തി. ഇതിനിടയിൽ അപ്രതീക്ഷിതമായി പിതാവിന്റെ മരണം. സുഖമില്ലാത്ത മാതാവിനെയും, അനുജനെയും തനിച്ചാക്കാതെ നാട്ടിലെത്തിയ അദ്ദേഹം പുലിമൂട് നിർമ്മ്മാണത്തിനു തുടക്കം കുറിച്ച്. കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലും കുളച്ചൽ പുലിമുട്ട് നിർമ്മാണ പണികളും ഏറ്റെടുത്തു , ചെന്നൈ, ഏനൂർ ഹാർബർ എന്നിവിടങ്ങളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റ കരിങ്കൽ സപ്ലൈ കരാർ അദാനി ഗ്രൂപ്പിൽ നിന്നും ഗ്രാന്റ് ഫോർ, ഗ്രൂപ്പ് നേടി എടുത്തു. ഈ തിരക്കിനിടയിലും കലാരംഗത്തും, സ്വകാര്യരംഗത്തും സമയം കണ്ടെത്തി ജനങ്ങക്കിടയിൽ ജനങ്ങളുടെ ക്ളാസിക്ക് രാജ ആയി ജീവിക്കുന്നു. കായംകുളം വിനോബ ഹൈസ്സ്കൂളിൽനിന്നും സ്കൂൾ വിദ്യഭ്യാസവും , എംഎസ്എം കോളേജിൽനിന്നും ഉപരിപഠനവും മധുര അൾട്രാകോളജിൽ കോളേജ് ഓഫ് ഫർമസിയിൽ നിന്ന് ഫർമസി പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം കവടിയാറിലാണ് താമസം ഭാര്യ ബീന, മക്കളായ തഖ്വ എൻ ഖാൻ , തബ്ബിൻ എൻ ഖാൻ എന്നിവരാണ്
റിപ്പോർട്ട്: ഷൈല എം എം