25.2 C
Kollam
Tuesday, August 9, 2022
spot_img

ബിരിയാണി ചലഞ്ചിലൂടെ കുട്ടികൾക്ക് മൊബൈൽ : മാതൃകയായി പഞ്ചായത്ത് മെമ്പർ

എൻ കെ പ്രേമചന്ദ്രൻ എം പി ഹെഡ്മിസ്ട്രസ് ഷൈന ടീച്ചർക്ക് മൊബയിൽ കൈമാറുന്നു

കൊല്ലം/ഓയൂർ : ജില്ലയിലെ വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ആറ്റൂർക്കോണം വാർഡിൽ ആറ്റൂർക്കോണം യുപിഎസ്ൽ പഠന സൗകര്യമൊരുക്കുന്നതിനായി വാർഡ് മെമ്പർ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച
തുക ഉപയോഗിച്ച് വാങ്ങിയ 10 മൊബൈൽ ഫോണുകൾ കൊല്ലം MP
ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈന ടീച്ചറിന്
കൈമാറി. നാടിനാകെ മാതൃകയായ പൊതുപ്രവർത്തനമാണ് പി.ആർ സന്തോഷ് കാഴ്ചവച്ചതെന്ന് ഉത്‌ഘാടന പ്രസംഗത്തിൽ NK.പ്രേമചന്ദ്രൻ . എം പി പറഞ്ഞു. വാർഡ് മെമ്പർ പി.ആർ. സന്തോഷ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനടീച്ചർ, കുമാരി റിൻസി ഉബൈദ്, ഡി.എസ്.റോജ്, രാജേന്ദ്രബാബു, റാഫി, മോട്ടോർകുന്ന് വാർഡ് മെമ്പർ സമീന, ഉബൈദ്, ഷാനവാസ് , സക്കീർ, അതുൽ ,അക്ഷജ്, താഹിർ , മനു, എന്നിവർ സംസാരിച്ചു .

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles