25.5 C
Kollam
Sunday, September 25, 2022
spot_img

ബാലുശ്ശേരിയിൽ 18കാരിയായ നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍

കോഴിക്കോട്: നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് (18) മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി ഇയ്യാടാണ് സംഭവം. കഴിഞ്ഞ 9നാണ് ഇരുവരും വിവാഹിതരായത്. രാവിലെ മുറിയിൽ തേജ ലക്ഷ്‌മി മരിച്ച നിലയിലായിരുന്നു. ഭർത്താവാണ് ആദ്യം കണ്ടത്. പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു. ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടി കട്ടിലില്‍ കിടക്കുന്ന നിലയിലാണു തേജ ലക്ഷ്മി. മാനിപുരം കാവില്‍ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. സംഭവ സ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തഹസില്‍ദാര്‍ സ്ഥലത്തുണ്ട്.

Related Articles

Stay Connected

22,036FansLike
3,497FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles