ബാബുജോൺ കഥയെഴുതി സംവിധാനം ചെയ്യുന്ന നേർച്ചപ്പെട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഉജ്ജ്വനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിരീഷ് തലശേരി ആണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖരായ പ്രേംകുമാർ, ടി.എസ്. സുരേഷ്ബാബു,തുളസീദാസ്, ഇന്ദ്രൻസ്, സീമ ജി. നായർ, സന്തോഷ് കീഴാറ്റൂർ,ബിജുക്കുട്ടൻ, ഹരീഷ് കണാരൻ, വിനോദ് കോവൂർ, മണികണ്ഠൻ ആചാരി,കൊല്ലം സുധി,കൗഷിക് ഗോപാൽ, നന്ദു ആനന്ദ് എന്നിവരുടെ ഫേസ്ബുക്ക്പേജുകളിലൂടെയായിരുന്നു റിലീസ്.

സുനിൽ പുല്ലോട്, ഷാനി നീലമറ്റം എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്നു. ഒരു കന്യാസ്ത്രീയാണ് ചിത്രത്തിലെ നായിക കഥാപാത്രം. ജോമോൻ ആണ് നായക കഥാപാത്രം. പുതുമുഖം അതുൽ സുരേഷ് നായക കഥാപാത്രത്തെയും നൈറ നിഹാർ നായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ശ്യാം കോടക്കാഡ് ,ഉദയദേവ് , മോഹൻ ,ഷാജി തളിപ്പറമ്പ്, സജീവൻ പാറക്കണ്ടി, മനോജ് നമ്പ്യാർ, വിദ്യൻ കനകത്തിടം, റെയ്സ് പുഴക്കര, ബിജു കല്ലുവയൽ, പ്രസീത അരൂർ,രാജീവ് നടുവനാട്, ജിതേഷ് കോളയാട്, സിനോജ് മാക്സ്, രേഖാ സജിത്ത്, വീണ പത്തനംതിട്ട, പൗർണമി തീർത്ഥ, പ്രീത ചാലോട്, പ്രബുദ്ധ സനീഷ്, അശ്വനി രാജീവ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം: റഫീഖ് റഷീദ്. അസോസിയേറ്റ് ഡയറക്ടർ: മനോജ് നമ്പ്യാർ. കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം. പ്രൊഡക്ഷൻ കൺട്രോളർ :ഉദയദേവ്. സംഗീതം : ജോജി തോമസ്. മേക്കപ്പ്: ജയരാജൻ ഏരുവേശി. പിആർഒ : റഹിം പനവൂർ. സ്റ്റിൽസ്:വിദ്യൻ കനകത്തിടൻ.അസിസ്റ്റന്റ് ഡയറക്ടർ:രാലജ് രാജൻ. പോസ്റ്റർ ഡിസൈൻ : ഷാനിൽ കൈറ്റ് ഡിസൈൻ.യൂണിറ്റ് : ഷാ മീഡിയ പരപ്പനങ്ങാടി. കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം. ശെങ്കുരളി എന്ന തമിഴ് ചിത്രത്തിനു ശേഷം ബാബുജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.