Home Latest News ബാധ ഒഴിപ്പിക്കാൻ വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ ദമ്പതികളെ കുത്തി പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ദുർമന്ത്രവാദി അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാൻ വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ ദമ്പതികളെ കുത്തി പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ദുർമന്ത്രവാദി അറസ്റ്റിൽ

by Green Media Vision


ഇരവിപുരം: ബാധ ഒഴിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞു വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ചോദിച്ചതിന് ദമ്പതികളെയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ ദുർമന്ത്രവാദിയെ ഒളിത്താവളത്തിൽ നിന്നും ഇരവിപുരം പൊലീസ് പിടികൂടി. താന്നി സ്വർഗപുരം ക്ഷേത്രത്തിന് തെക്കുവശം ആലുവിള വീട്ടിൽ ബലഭദ്രൻ (63) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ മാർച്ച് 29 ന് വൈകിട്ട് ആറരയോടെ താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു സംഭവം.യു വതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ആക്രമണത്തിനിരയായവർ സംഭവത്തിന് ഒരു മാസം മുമ്പ് സമീപിച്ചത്. മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി മന്ത്രവാദി ഇവരിൽ നിന്നും ഒരു ലക്ഷം കൈപ്പറ്റുകയും ബാധ മാറുന്നതിനായി വീട്ടിൽ കുഴിച്ചിടുന്നതിനായി തകിടും കുടും നൽകുകയും ചെയ്തു.മന്ത്രവാദം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് മന്ത്രവാദി ക്ക് പണം നൽകിയ പാരിപ്പള്ളികുളമട സ്വദേശികളായ ദമ്പതികൾ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടത് .പല അവധികൾ പറഞ്ഞ ശേഷം 29 ന് പണം നൽകാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവതിയെയും മാതാവിനെയും യുവതിയുടെ ഭർത്താവിനെയും ആക്രമിച്ചത്. മന്ത്രവാദിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ മാതാവ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ റ്റി.നാരായണന്റെയും എ.സി.പി.വിജയന്റെയും മേൽനോട്ടത്തിൽ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരവെ ഇയാൾ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴെക്കും ഇയാൾ മാവേലിക്കരയിലേക്ക് കടക്കുകയായിരുന്നു. മന്ത്രവാദിയെന്ന ലേബലിൽ ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം മുതലെടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. മാവേലിക്കര കൊല്ലകടവ് ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഓ. ധർമജിത്ത്, എസ്.ഐ.മാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എ.എസ്.ഐ.ഷിബു പീറ്റർ, സി.പി.ഓ.വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ഇയാൾ പിടിയിലായ വിവരമറിഞ്ഞ് നേരത്തേ തട്ടിപ്പിനിരയായ പലരും പരാതിയുമായി എത്തുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.  

You may also like

Leave a Comment