27.9 C
Kollam
Saturday, October 16, 2021

ബസിൽ കവർച്ചാശ്രമം: തമിഴ്നാട് സ്വദേശികളായ യുവതികൾ പിടിയിൽ

പാരിപ്പളളി : കെ.എസ്സ്.ആർ.ടി.സി ബസിൽ മോഷണം നടത്താൻ ശ്രമിച്ച് തമിഴ് യുവതികൾ പോലീസ് പിടിയിലായി. തെങ്കാശി റെയിൽവേ പുറംമ്പോക്ക് കോളനിയിൽ താമസിക്കുന്ന ഡോർ നമ്പർ 24 ൽ താമസിക്കുന്ന രാമൂ മകൾ സ്വയത്ത (22), ഏഴിമല മകൾ പ്രിയ (20) എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലം സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്സ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവ്വീസിൽ കയറിയ യുവതികൾ പാരിപ്പളളിയിൽ ഇറങ്ങാൻ ശ്രമിച്ച് പെരുമ്പുഴ കളപ്പാറ ശങ്കര നാരായണക്ഷേത്രത്തിന് സമീപം പാലവിള വീട് ചന്ദ്രക മകൾ രാജിയുടെ ബാഗ് തുറന്ന് മോഷണം നടത്താൻ ശ്രമിച്ചപ്പോൾ രാജി കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്ന് യുവതികളെ ബസിൽ തടഞ്ഞ് വച്ചു. സ്ഥലത്തെത്തിയ പാരിപ്പളളി പോലീസ് യുവതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാജിയുടെ പരാതിയിൽ യുവതികൾക്കെതിരെ മോഷണശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. പാരിപ്പളളി ഇൻസ്പെക്ടർ അൽജബർ. എ, എസ്സ്.ഐ മാരായ ആശാ വി രേഖ, അനൂപ് സി നായർ, എസ്സ്.സി.പി. മാരായ മഞ്ജു പുഷ്പാംഗദൻ, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ റിമാന്റ് ചെയ്തു.