25.6 C
Kollam
Tuesday, August 9, 2022
spot_img

ബന്ധുക്കളായ യുവാക്കളുടെ ക്രൂരമർദ്ദനമേറ്റ മത്സ്യകച്ചവടക്കാരൻ മരിച്ചു

വീഡിയോ ലിങ്ക്.…………………………https://fb.watch/89LaHSWLn6/

കൊല്ലം: ഭാര്യയുടെയും പെൺമക്കളുടെയും മുന്നിൽ വച്ച് ബന്ധുക്കളായ യുവാക്കളുടെ ക്രൂരമർദ്ദനമേറ്റ മത്സ്യകച്ചവടക്കാരൻ മരിച്ചു. താന്നി ആർച്ചുമൻ തോപ്പിനടുത്തു ഫിഷർമൻകോളനിയിൽ രാജുഭവനിൽ രാജുവാണ് (48) മരിച്ചത്. ഞായർ വൈകിട്ട് ആയിരുന്നു സംഭവം. അക്രമത്തിൽ രാജുവിന്റെ ഭാര്യക്കും രണ്ടുമക്കൾക്കും മർദ്ദനമേറ്റിരുന്നു. മത്സ്യകച്ചവടക്കാരനായ രാജു ബന്ധുവായ യുവാവിന് മത്സ്യകച്ചവടം നടത്തുന്നതിയായി ഒരു പെട്ടിനൽകിയിരുന്നു.  ശനിയാഴ്ച പെട്ടിതിരികെയെത്തിച്ചെങ്കിലും  അത് താൻ നൽകിയ പെട്ടിയല്ലെന്ന് രാജു പറഞ്ഞതിനെ തുടർന്ന് തർക്കം ഉണ്ടാവുകയും തുടർന്ന് യുവാവ്   രാജുവിന്റെ സ്‌കൂട്ടർ തള്ളിയിട്ടു . കേടുപാടുകൾ സംഭവിച്ച സ്‌കൂട്ടർ ശരിയാക്കിതരണമെന്ന് രാജു ആവശ്യപ്പെട്ടു.  ഇതിനെ തുടർന്ന് ഞായർ വൈകിട്ട് സംഘടിച്ചെത്തിയായ ആറംഗസംഘം അക്രമം നടത്തുകയായിരുന്നു. രാജുവിന്റെ പെണ്മക്കളായ മീര ബ്ലെസി എന്നിവരെ അസഭ്യം പറയുകയും  മർദിക്കുകയും ചെയ്തു. ഇതിനെ എതിർത്ത രാജുവിനെയും ഭാര്യ മിനിയെയും സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. സൈക്കിൾ ചെയിൻ ചെടിച്ചട്ടി എന്നി ഉപയോഗിച്ചായിരുന്നു പ്രതികളുടെ ആക്രമണം . ഗുരുതരമായി പരിക്കേറ്റ രാജുവിനെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലം ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. അവസ്ഥ മോശമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാജു മരണപ്പെടുകയായിരുന്നു .മരിച്ച രാജുവിന്റെ സഹോദരിയുടെ മക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത് എന്ന് പോലീസ് കണ്ടെത്തി. ഒളിവിലായ പ്രതികൾക്കുവേണ്ടി ഇരവിപുരം പോലീസ് അന്വേഷണം ആരംഭിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles