29 C
Kollam
Monday, June 14, 2021
spot_img

ബം​ഗാളി ചലച്ചിത്ര സംവിധായകനും കവിയുമായ ബുദ്ധദേവ് ദാസ് ​ഗുപ്ത അന്തരിച്ചു


കൊൽക്കത്ത:പ്രമുഖ ബംഗാളി സംവിധായകൻ ബുദ്ധദേവ്ദാസ് ഗുപ്ത (77) അന്തരിച്ചു വയസായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തെ വൃക്ക സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു. ബുധനാഴ്‌ച ഡയാലിസിസ്‌ നടത്തിയെങ്കിലും അന്ത്യം സംഭവിക്കുയായിരുന്നു.

1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടി.

സ്‌പെയിൻ ഇൻറർനാഷണൽ ചലച്ചിത്രമേളയിൽ ലൈഫ്‌ ടൈം അച്ചീവ്‌മെൻറും ലഭിച്ചു. ബാഗ് ബഹാദൂർ (1989), ചരച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നിവക്ക്‌ മികച്ച ചിത്രത്തിനുള്ള അവാർഡും ഉത്തര, സ്വപ്‌നേർ ദിൻ, ദൂരത്വ (1978), തഹാദർ കഥ (1993) എന്നിവക്ക്‌ മികച്ച സംവിധാന ത്തിനുള്ള അവാർഡും നേടി. ഇളയമകൾ അലോകാനന്ദ ദാസ് ഗുപ്ത ക്ലാസിക്കൽ പിയാനിസ്റ്റാണ്. 2013 ൽ പുറത്തിറങ്ങിയ അൻവർ കാ അജാബ് കിസ്സ എന്ന ചിത്രത്തിന്റെ പശ്ചാത്തല സ്കോർ നിർവ്വഹിച്ചത് അലോകാനന്ദയാണ്.ഗോവിർ അരാലി, കോഫിൻ കിംബ സ്യൂട്ട്‌കേസ്, ഹിംജോഗ്, റ്റാറ്റ കഹിനി, റോബോട്ടർ ഗാൻ, ശ്രേഷ്ഠ കബിത, ഭോംബോലർ അചാര്യ കഹിനി ഓ അനന്യ കബിത തുടങ്ങി നിരവധി കവിതാ സമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles