29 C
Kollam
Monday, June 14, 2021
spot_img

ബംഗളൂരു സ്‌പെഷ്യൽ ട്രെയിൻ കണ്ണൂരിലേക്കു നീട്ടി 

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കുനിഗല്‍ വഴി മംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06515/16) പ്രതിദിന സര്‍വീസാക്കി കണ്ണൂര് വരെ നീട്ടി. നേരത്തെ കുനിഗല്‍ വഴി ആഴ്ചയില്‍ നാല് ദിവസമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളാണ് ഈ ട്രെയിനില്‍ അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരുവില്‍ നിന്നും ഞായറാഴ്ച മുതലാണ് കണ്ണൂരിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. രാത്രി 9.30 ന് കെ എസ് ആര്‍ ബെംഗളൂരു സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 10.55 ന് കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരും. യശ്വന്തപുര- രാത്രി 9.40, കുനിഗല്‍ രാത്രി 10.35, മംഗളൂരു ജംഗ്ഷന്‍ പിറ്റേ ദിവസം രാവിലെ 7.18, മംഗളൂരു സെന്‍ട്രല്‍ 7.55, കാസറഗോഡ് – 8.58, കാഞ്ഞങ്ങാട് – 9.18, നീലേശ്വരം 9.29, പയ്യന്നൂര്‍ 9.48 എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരുന്ന സമയം

GREEN MEDIA VISION

ReplyForward

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles