29 C
Kollam
Monday, June 14, 2021
spot_img

ബംഗളുരുവിൽ പ്രതിദിന കോവിഡ് നിരക്കിൽ വർധന തുടരുന്നു.

ബെംഗളൂരു: സംസ്ഥാനത്ത് പ്രതിദിന കോവിഡ് നിരക്കിൽ വർധന തുടരുന്നു. ഇന്ന് 9579 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2638 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 985924 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1074869 ആണ്. വിവിധ ജില്ലകളിലായി ഇപ്പോള്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 75985. ഈ വർഷം മാർച്ച് ഒന്നിന് 5824 രോഗികളായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ ഒരു മാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ഇത്രകണ്ട് വർധിച്ചത്.

ഇന്ന് 52 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഏറെ മാസങ്ങൾക്ക് ശേഷമാണ് 50 ൽ കൂടുതൽ മരണ നിരക്ക് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. മരിച്ചവരിൽ 40 പേരും ബെംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12941ആയി. ഇന്ന് നടത്തിയ സാമ്പിള്‍ പരിശോധനകള്‍ 116165 ആണ്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 8.24 ശതമാനം. 470 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

green media vision

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles