24.9 C
Kollam
Wednesday, July 28, 2021
spot_img

ഫ്രെയിമുകളിലൂടെ കഥപറഞ്ഞു “സ്വനം” പ്രേക്ഷകരിലേയ്ക്ക്

സുരേഷ് ചൈത്രം

മികച്ച ചിത്രത്തിനും, ബാലതാരത്തിനുമുള്ള 2017ലെ സംസ്ഥാന പുരസ്‌കാരം നേടിയ ‘സ്വനം’ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്

ബാലു എന്ന ബാലകൃഷ്ണനും അന്ധനായ കണ്ണന്‍ വിശ്വനാഥനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു പ്രത്യേക ലക്ഷ്യത്തിനായി കുടുക്കയില്‍ പൈസ ശേഖരിക്കുന്ന ബാലുവും  ഒരു തെറ്റാലി കൈയില്‍ കൊണ്ടുനടക്കുന്നു  അതുകൊണ്ട് ചെയ്യാവുന്ന  കുരുത്തക്കേടുകൾ  എല്ലാം  ചെയ്യുകയും  ചെയ്യുന്ന കഥാപാത്രം സ്‌കൂളിലും നാട്ടിലും വീട്ടിലും അവന്‍  തലതെറിച്ചവനാണ്, പഠിപ്പില്‍ പിന്നിലും. അവന്‍റെ ക്ലാസിലേക്ക് അന്ധനായ കണ്ണന്‍ സ്‌കൂള്‍ മാറി വരുന്നതോടെ  സിനിമയുടെ പശ്ചാത്തലം മാറുന്നു . അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന സൗഹൃദവും ആ സൗഹൃദം ബാലുവില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത് .സംവിധായകനായ ദീപേഷ് ടി ഒരുക്കിയിരിക്കുന്ന ‘സ്വനം’ സ്‌കൂള്‍ കാലഘട്ടത്തിലെ സൗഹൃദവും അതിലെ നന്മയും നിഷ്‌കളങ്കതയും, നല്ല സൗഹൃദങ്ങള്‍ക്ക് ഒരു വ്യക്തിയെ  എങ്ങിനെ മാറ്റിയെടുക്കാൻ കഴിയും  എന്നതിന്‍റെയും  മനോഹരമായ ആവിഷ്ക്കാരമാണ്  “സ്വനം”എന്ന സിനിമ പറയുന്നത് 

അന്ധവിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരുന്ന കണ്ണന്‍ സ്വാഭാവിക ജീവിതത്തോട് ഇടപഴകനാണ് സാധാരണ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് എത്തുന്നത്. പഠിക്കാന്‍ മിടുക്കനായ കണ്ണന് കാഴ്ച ഇല്ലെങ്കിലും അമ്പരപ്പിക്കുന്ന കേള്‍വി ശേഷിയും ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുമുണ്ട്. കാഴ്ചയുള്ളവര്‍ കാണാതെ പോകുന്ന പലതും അവന്‍ അവന്‍റെ പരിസരങ്ങളില്‍ നിന്നും തിരിച്ചറിയുന്നുണ്ട്. എല്ലാവരും കളിയാക്കുകയും തഴയുകയും ചെയ്യുന്ന ബാലുവിനെ കണ്ണന്‍ ചേര്‍ത്ത് നിര്‍ത്തുകയാണ്. ഒടുവില്‍ അവന്‍റെ ജീവിതത്തിലെ വലിയൊരു നേട്ടത്തിനും കണ്ണന്‍ നിമിത്തമായി തീരുന്നതാണ് സിനിമയുടെ പ്രമേയം.സുരേഷ് ചൈത്രം സിനിമ വിശേഷം 

തുടക്കത്തില്‍ പതിഞ്ഞ താളത്തിലാണെങ്കിലും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം  പ്രേക്ഷകരെ കഥയുടെ ആഴങ്ങളിലേക്ക്  കൊണ്ടുപോകുന്നു  അസ്വാഭിവകഥ ഇല്ലാതെ  വളരെ സ്വാഭാവികമായാണ്  ചിത്രത്തിന്റെ  ഒഴുക്ക്  ചിത്രത്തിലെ ഏക ഗാനം ഏറെ മനോഹരവും കഥയുടെ  താളത്തിനൊത്ത് പ്രേക്ഷകരെ സ്വാധീനിക്കുന്നു എന്നതും പറയേണ്ടത് തന്നെ സത്യസന്ധമായ അവതരണമാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. കണ്ണന്‍റെ അസാമാന്യ കേള്‍വി ശക്തിയും ഘ്രാണ ശേഷിയും അവതരിപ്പിക്കുമ്പോഴും അസ്വാഭാവികതയോ അതിശയോക്തിയോ അനുഭവപ്പെടുന്നില്ല എന്നത് സംവിധായകന്‍റെ മികവാണ്. ബാലുവിനേയും കണ്ണനേയും അവതരിപ്പിക്കുന്ന അഭിനന്ദ്, നിരഞ്ജന്‍ എന്നീ ബാലതാരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ വിജയം 

കൂടുതലും വിദൂര ദൃശ്യങ്ങളെയാണ് കഥ പറയാൻ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. മികച്ച ഒ ഫ്രെയിമുകൾ ചിത്രത്തിൽ കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് . വിവേക് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വാത്സൻ വാതുശ്ശേരിയാണ്  തിരക്കഥ ഹൃദയസ്പർശ്ശിയായ നന്മയുള്ള ഒരു ചിത്രം തെന്നെയാണ് “സ്വനം “. ചെറുതും വലുതുമായ കഥാപാത്രങ്ങളായി വരുന്ന മറ്റു അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. തുൽസി ഫിലിംസിന്റെ ബാനറിൽ രമ്യ രാഘവൻ നിർമ്മിച്ചിരിക്കുന്ന സിനിമ നീസ്ട്രീമിലൂടെ പ്രേക്ഷകർക്കു മുന്നിലേക്ക്‌ എത്തിയിരിക്കുകയാണ്.  

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles