29.9 C
Kollam
Sunday, January 23, 2022
spot_img

ഫ്രണ്ട്‌സ് എന്റെ ലഹരിയായിരുന്നു ആക്‌സിഡന്റിന്ശേഷം ആരും തിരിഞ്ഞു പോലും നോക്കിയില്ല

ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അപകടത്തെക്കുറിച്ചും അതിനെ പോസിറ്റീവായി സമീപിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞെത്തിയിരിക്കുകയാണ് പേളിമാണി. 2012 ഡിംസബറില്‍ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പറഞ്ഞായിരുന്നു പേളി യുടെ അഭിമുഖം അലമ്പായിരുന്ന പ്രായമായിരുന്നു. പുതിയ കാര്‍ ഓവര്‍സ്പീഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഇടിച്ചു. കാര്‍ മുഴുവനും തകർന്നു . 18 സ്റ്റിച്ചായിരുന്നു തലയില്‍. മുഖം പോയെന്നാണ് അന്ന് കരുതിയത്. അതിന് ശേഷം 4 ദിവസത്തിന് ശേഷം ഡ്രീംസ് ഹോട്ടലില്‍ ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോള്‍ അതിന്റെ ആങ്കറായി തലയിലൊരു കെട്ടും കെട്ടിയിട്ട് ആങ്കറിങ് ചെയ്തു.


എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. ആ 4 ദിവസം ഡാഡിയും മമ്മിയും എന്നെ നന്നായി സഹായിച്ചു. ഫ്രണ്ട്‌സ് എന്നൊക്കെ പറഞ്ഞ് ഞാന്‍ കൊണ്ടുനടന്നിരുന്ന ഒരാളും ആക്‌സിഡന്റിന് ശേഷം എനിക്കൊപ്പ മുണ്ടായിരുന്നില്ല. ആകെപ്പാടെയുണ്ടായിരുന്നത് അച്ഛനും അമ്മയും മാത്രമാണ്. ഫ്രണ്ട്‌സിന്റെ കൂടെ പോവുമ്പോള്‍ ഞാനേറ്റവും കൂടുതല്‍ വെറുപ്പിച്ചിരുന്നത് അവരെയായിരുന്നു. എന്നാല്‍ കുറ്റപ്പെടുത്താതെ അവര്‍ എനിക്കൊപ്പം നില്‍ക്കുകയായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അപകടമായിരുന്നു.എന്റെ ലഹരി ഫ്രണ്ട്‌സായിരുന്നു. എല്ലാത്തിലും അവര്‍ എന്റെ കൂടെ കാണുമെന്നൊക്കെയായിരുന്നു വിശ്വസിച്ചിരുന്നത്. എന്ത് നടന്നാലും കുടുംബവും പേരന്‍സും പ്രധാനമാണെന്ന് മനസ്സിലാക്കിയത് അങ്ങനെ യാണ്. സമയമെടുത്താണ് ഞാന്‍ നന്നായത്. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാന്‍ കട്ട് ചെയ്തു. 4 ദിവസം കൊണ്ട് ഞാന്‍ എങ്ങനെ ആ അപകടത്തെ അതിജീവിച്ചുവെന്നതിനുള്ള ഉത്തരം എന്റെ പോസിറ്റിവിറ്റിയാണ്. 1 ലക്ഷമായിരുന്നു അന്ന് ഞാന്‍ പ്രതിഫലമായി മേടിച്ചത്. 50,000 അവര്‍ തന്നു. അതിലൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ഡാഡിയോട് പറഞ്ഞിരുന്നു. ആ പരിപാടി അവതരിപ്പിക്കുന്നത് വിഷ്വലൈസ് ചെയ്യാനായിരുന്നു ഡാഡി പറഞ്ഞത്. അത് നീ മനസ്സില്‍ കാണ്. എന്നിട്ട് ഉറങ്ങൂ. അപകടം പറ്റിയിട്ട് പരിപാടി അവതരിപ്പിക്കുന്നതല്ല കാണേണ്ടത്. ന്യൂ ഇയറിന് ഞാന്‍ അവിടെ എത്തണമെന്ന് ഉറപ്പിച്ചായിരുന്നു ഞാന്‍ പിന്നീട് നിന്നത്. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ എനിക്ക് എഴുന്നേറ്റ് നില്‍ക്കാനായി. ഡാഡി പറയുന്നത് വിശ്വസിച്ചാണ് ഞാന്‍ വിഷ്വലൈസ് ചെയ്തതെന്നും പേളി വ്യക്തമാക്കിയിരുന്നു.ജീവിതത്തില്‍ എന്ത് നേടണമെന്ന് ആഗ്രഹിച്ചാലും മനസ്സില്‍ അത് നേടിയതായി ഇമേജിന്‍ ചെയ്യണം. വിഷ്വലൈസ് ചെയ്യണം. മനസ്സിന് അത്രയും പവറുണ്ട്. മഹാസാഗരമാണ് മനസ്സ്. അത്രയും പവര്‍ഫുളാണ് മനസ്. നമ്മുടെ ബ്രെയിനിന് അകത്തുള്ള മനസ് എത്രത്തോളം ബ്രില്യന്റാണ്. നമ്മളെന്താണ് വിശ്വസിക്കുന്നത്, ആഗ്രഹിക്കുന്നത്, ചിന്തിക്കുന്നത് ഇതാണ് നമ്മുടെ ലൈഫില്‍ ചിന്തിക്കുന്നത്. നല്ല കാര്യങ്ങളല്ല ലൈഫില്‍ നടക്കുന്നതെങ്കില്‍ എന്താണ് വേണ്ടത് അതാണ് നിങ്ങള്‍ ചിന്തിക്കേണ്ടതെന്നും പേളി പറയുന്നു.

കുറേ നെഗറ്റീവ്‌സ് തോട്‌സ് കൂടിയാണ് സാഡ്‌നെസ് ഉണ്ടാവുന്നത്. മുന്‍പ് നടന്നതോ ഇനി നടക്കാനിരിക്കുന്നതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള നെഗറ്റീവ്‌സ് തോട്‌സാണ് സങ്കടത്തിന് കാരണം. ഹാപ്പിനെസ് നമുക്കാവശ്യമാണ്. നിങ്ങള്‍ക്ക് സന്തോഷമില്ലെങ്കില്‍ അതിന് കാരണം നിങ്ങളിലെ നെഗറ്റീവ് ചിന്തയാണ്. എങ്ങനെയാണ് പോസിറ്റീവായി ചിന്തിക്കുകയെന്ന് തന്നോട് ചോദിച്ചവര്‍ക്ക് വ്യക്തമായ മറുപടിയും പേളി നല്‍കിയിട്ടുണ്ട്. ഉദാഹരണസഹിതമായാണ് പേളി കാര്യങ്ങള്‍ വിശദീകരിച്ചത്ഇന്‍ഡസ്ട്രിയിലുണ്ടായിരുന്ന സമയത്തെ അനുഭവങ്ങളും പേളി പങ്കുവെച്ചിരുന്നു. എല്ലാവരും ഒരുപോലെ ബഹുമാനിക്കുകയും വിലമതിക്കുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നൊരു വ്യക്തി, പേര് പറയുന്നില്ല. അദ്ദേഹത്തില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചായിരുന്നു പേളി പറഞ്ഞത്. പേളിയൊരു പെണ്ണാണ്, പെണ്ണുങ്ങള്‍ക്ക് പൊതുവെ ഒരു ഷെല്‍ഫ് ലൈഫുണ്ട്, മാക്‌സിമം 30 വയസ്സ് വരെ ഈ മേഖലയില്‍ നില്‍ക്കാം. വേറെന്തെങ്കിലും ജോലി നോക്കൂയെന്ന് പറഞ്ഞ് സജഷന്‍സ് തന്നു. അത്രയും ആരാധനയോടെയും ഇഷ്ടത്തോടെയും കാണുന്ന ആള്‍ അങ്ങനെ പറഞ്ഞപ്പോള്‍ അത് ഫീലാവുമായിരുന്നു. അപ്പോള്‍ത്തന്നെ എല്ലാത്തിനും ക്യാന്‍സല്‍ എന്ന് കൊടുത്തിരുന്നു. അതിന് ശേഷം ആരില്‍ നിന്നും ഉപദേശം സ്വീകരിക്കാറില്ലെന്നുമായിരുന്നു പേളി മാണി പറഞ്ഞത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles