29 C
Kollam
Monday, June 14, 2021
spot_img

ഫോട്ടോഗ്രാഫർമാർ സൂചനാ സമരം നടത്തി

തിരുവനന്തപുരം : കോവിഡ് മഹാമാരിയെ ത്തുടർന്നു അടച്ചിട്ടിരിക്കുന്ന ഫോട്ടോഗ്രാഫി-വിഡിയോഗ്രഫി അനുബന്ധ തൊഴിൽ സ്ഥാപനങ്ങൾ, ആഴ്‌ചയിൽ 3 ദിവസമെങ്കിലും തുറന്നുപ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കലും ഫോട്ടോഗ്രാഫർമാരുടെ വീടുകളിലും പ്ലക്കാർഡുകൾ ഏന്തി സൂചനാ സമരം നടത്തി കേരളത്തിലെ 25000 -ൽപരം വരുന്ന ഫോട്ടോഗ്രാഫർമാരും, അനുബന്ധ തൊഴിൽചെയ്യുന്നവരും, അവരുടെ ആശ്രിതരുമായി ലക്ഷക്കണക്കിനുവരുന്ന ആളുകളുടെ ഉപജീവനം നഷ്ടപ്പെടുകയും, മറ്റിതര തൊഴിൽചെയ്യുന്ന വിഭാഗങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങളൊന്നും ഈ മേഖലയിൽ ലഭിക്കാത്തതും, ഈ വിഭാഗക്കാരെ നിത്യ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലേക്ക് മാറുകയുണ്ടായി. ഈ പ്രതിസന്ധിയെ തരണം ചെയ്യുവാൻ കേരളത്തിലെ 140 MLA മാർക്കും നിവേദനം സമർപ്പിക്കുകയും, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പെടുത്തുകയും ചെയ്തിട്ടും ഫലം കാണാത്തതിനാലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ഈ സമരം നടത്തേണ്ടിവന്നതെന്നു പ്രസ്തുത സമരത്തിൽ പങ്കെടുത്തുകൊണ്ട് സംഘടനയുടെ പ്രസിഡന്റ് കുമാർ വിബ്‌ജിയോർ അറിയിച്ചു . AKPA സംഘടനയുടെ ജില്ലാ സെക്രട്ടറി അഡ്വ. സതീഷ് വസന്ത്, സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട്, ജില്ലാ അംഗങ്ങളായ സതീഷ് ശങ്കർ, സതീഷ് കവടിയാർ, RV മധു, സനൽകുമാർ, MA ഹസ്സൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles