26.9 C
Kollam
Monday, July 26, 2021
spot_img

ഫേസ് ബുക്ക് പരിചയം; 15കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

ഓയൂർ:   ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ദളിത് വിഭാഗത്തിൽപ്പെട്ട 15 പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയതായി  പറയപ്പെടുന്ന യുവാവിനെ പൂയപ്പള്ളിപോലീസ്അറസ്റ്റ്ചെയ്തു.പെരിനാട്, വെള്ളിമൺ കായൽവാരം, ഇടക്കര,കോളനിയിൽവീട്ടിൽ അലി(23)ആണ്പിടിയിലായത്.
പൂയപ്പള്ളിളിസ്റ്റേഷൻപരിധിയിലുള്ള പെൺകുട്ടിയെ 6 മാസ മുൻപാണ് അലി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്.പെൺകുട്ടിയുമായി സൗഹൃദത്തിലായഇയാൾവിവാഹ വാഗ്ദാദാനംനൽകി,മെയ് അവസാനത്തോടെ വേങ്ങൂർ, ചാങ്ങോട്മലയിൽ കൂട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലുടെ  പീഢനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന്കഴിഞ്ഞദിവസം  സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ വെള്ളിമൺ കായലോരത്ത് കൊണ്ട് പോയി ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടത്തിൻ്റെ പുറകിലുള്ള കാട്ടിൽവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്   പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കൾ പൂയപ്പള്ളി പോലീസിൽ നൽകിയപരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയഅന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.പോക്സോ നിയമപ്രകാരംകേസെടുത്ത അലിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles