25.9 C
Kollam
Friday, January 28, 2022
spot_img

പ്ലസ് ടു വിദ്യാർത്ഥിനിക്ക് മാനഹാനി : സ്വകാര്യബസ് കണ്ടക്ടർ പോക്സോപ്രകാരം അറസ്റ്റിൽ

വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട്സാമൂഹ്യ വിരുദ്ധരെ പിടികൂടൻ വനിതകളടങ്ങിയ പോലീസ് സംഘത്തെ നിയോഗിച്ചു

കൊല്ലം : പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ മാനഹാനി പ്പെടുത്തിയ സ്വകാര്യബസ് കണ്ടക്ടർ പോലീസ് പിടിയിലായി. തേവലക്കര താഴത്ത് കിഴക്കതിൽ ഗോപൻ മകൻ രാജേഷ് (34) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 മണിക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിലെ വടക്കേഗേറ്റിൽ നിന്നും ചിന്നക്കടയിലേക്ക് യാത്രചെയ്ത പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പണം നൽകി ടിക്കറ്റ് ആവശ്യപ്പെട്ട പെൺകുട്ടിക്ക് ടിക്കറ്റ് നൽകുന്നതിനൊപ്പം ഇയാൾ അപമര്യാദയായി പ്രവർത്തിക്കുകയായി രുന്നു. തുടർന്ന് ബാക്കികൊടുക്കുന്ന വേളയിൽ ഇയാൾ വീണ്ടും ഗൗരവകരമായ ലൈംഗീകഅതിക്രമം പെൺകുട്ടിയോട് പ്രവർത്തിച്ചു. ഇയാളുടെ പ്രവർത്തി മനഃപൂർവ്വമാണെന്ന് മനസിലാക്കിയ പെൺകുട്ടി പ്രതികരിക്കുകയും ചിന്നക്കട റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇൻസ്പെകർ രതീഷിനോട് പരാതിപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ ആശ്രാമം ചവറ റൂട്ടിൽ സർവ്വീസ് നടത്തുന്ന അതുൽ എന്ന സ്വകാര്യ ബസ് പിടികൂടി കണ്ടക്ടറേ അറസ്റ്റ് ചെയ്യുകയും പോക്സോ പ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിന് വനിതകളടങ്ങിയ പ്രത്യേക സംഘങ്ങളെ മഫ്തിയിൽ നിയോഗിച്ചതായി കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ്.ആർ, എസ്സ്.ഐ മാരായ രതീഷ്കുമാർ.ആർ, രജീഷ്, ഹരിദാസൻ എസ്.സി.പി.ഒ ബിന്ദു സി.പി.ഓ അൻഷാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles