25.2 C
Kollam
Tuesday, August 9, 2022
spot_img

“പ്രൊഫസർ” തെറ്റിദ്ധരിപ്പിച്ചു’; ആർ ബിന്ദുവിന്റെ ജയം റദ്ദാക്കണമെന്ന് ഹർജി

ജനങ്ങളെ കബളിപ്പിച്ച് വോട്ട് വാങ്ങിയെന്നാണ് ആരോപണം. ബിന്ദു  പ്രൊഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രഫ ബിന്ദു എന്നായിരുന്നു

കൊച്ചി: ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ള മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിന്ദു പ്രൊഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്നാണ് ആരോപണം. യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനാണ് പരാതിക്കാരൻ.
ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രൊഫ; ബിന്ദു എന്നാണ് എഴുതിയിരുന്നത്. ബാലറ്റ് പേപ്പറിലും പ്രൊഫ;ബിന്ദു എന്നായിരുന്നു. ജനങ്ങളെ കബളിപ്പിച്ചാണ് ബിന്ദു വോട്ട് വാങ്ങിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
എതിർ സ്ഥാനാർത്ഥിയായ തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുരേഖകൾ ഇറക്കിയിരുന്നു. ഇത് ബിന്ദുവിന്റെ അറിവോടെയാണെന്നാണ് ആരോപണം. അതിനാൽ ബിന്ദുവിന്റെ വിജയം റദ്ദാക്കണമെന്നാണ് ഉണ്ണിയാടന്റെ ആവശ്യം.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles