26.9 C
Kollam
Tuesday, May 17, 2022
spot_img

പ്രിയതമയ്ക്ക് പിറന്നാളാശംസ നേർന്ന്  ജയസൂര്യ നാടന്‍ ഗെറ്റപ്പില്‍ ; അതിമനോഹരിയായി സരിത

ചെയ്യുന്ന ഓരോ വേഷവും അതിന്റെ സ്വാഭാവികതയിലേക്കെത്തിച്ച് അഭിനേതാവിന്റെ കൈയ്യൊപ്പ് പതിപ്പിക്കുന്ന താരമാണ് ജയസൂര്യ. മലയാള സിനിമയ്ക്ക് എക്കാലവും ഉയര്‍ത്തി കാണിക്കാന്‍ സാധിക്കുന്ന അഭിനേതാവാണ് ജയസൂര്യ. സിനിമകളുടെ എണ്ണത്തേക്കാള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഓരോന്നും പൂര്‍ണ്ണ അര്‍പ്പണ ബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യുന്നതില്‍ ജയസൂര്യയിലെ നടന്‍ വിജയിച്ചു നില്‍ക്കുകയാണ്. അവാര്‍ഡുകളുടെ എണ്ണത്തിലോ പരിഗണനകള്‍ക്കോ അപ്പുറം പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ജയസൂര്യ എന്ന അഭിനേതാവിനെ വ്യത്യസ്ഥനാക്കുന്നത്. ഇത്തരം വിജയങ്ങളെല്ലാം ആഘോഷിക്കപ്പെടുമ്പോള്‍ ജയസൂര്യ അതിന്റെ ക്രെഡിറ്റ് കൊടുക്കുന്നത് തന്റെ പ്രിയതമയ്ക്കാണ്.

ഇപ്പോള്‍ സരിതയുടെ പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് താരം.എപ്പോഴും തന്റെ കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ആളാണ് ജയസൂര്യ എന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വ്യക്തമാണ്. മാത്രവുമല്ല, പല വേദികളിലും ജയസൂര്യ തന്റെ ഭാര്യയെക്കുറിച്ചും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സരിതയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രണയം എന്നാണ് ചിത്രത്തിന് ചുവടെ താരം കുറിച്ചിരിക്കുന്നത്. നാടന്‍ വേഷത്തില്‍ സരിതയെ ചേര്‍ത്തു നിര്‍ത്തുന്ന ചിത്രം പ്രേക്ഷകര്‍ക്കും ഏറെ സന്തോഷം തോന്നുന്നതാണ്.ജയസൂര്യ പങ്കുവെച്ച ചിത്രത്തിന് ചുവടെ സരിതയ്ക്ക് ജന്മദിന ആശംസകളുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടി സംവൃത സുനില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ സരിതേച്ചി’ എന്നാണ് കുറിച്ചിരിക്കുന്നത്. . രചന നാരായണന്‍കുട്ടി, രമേഷ് പിഷാരടി, സെന്തില്‍ കൃഷ്ണ രാജാമണി തുടങ്ങിയ താരങ്ങളും പോസ്റ്റില്‍ പിറന്നാള്‍ ആശംസിച്ച് എത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം പുറമേ ഒട്ടനവധി ആരാധകരാണ് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles