28.9 C
Kollam
Saturday, July 31, 2021
spot_img

പ്രിയങ്കാ ഗാന്ധി എത്തി ആവേശഭരിതരായി കൊല്ലത്തെ യൂഡിഎഫ് പ്രവർത്തകർ

കൊല്ലം: യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഇലക്ഷൻ പ്രചാരണാർത്ഥം കൊല്ലത്തെത്തിയ പ്രിയങ്കാ ഗാന്ധിയ്ക്ക് അവേശ്വോജ്ജലമായ സ്വീകരണം കർഷകരുടെ മത്സ്യ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലമായ് മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും അഴിമതിയെപ്പറ്റി മാത്രമാണ് ഇപ്പോൾ വാർത്തകൾ ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ചാവക്കാട് സ്വദേശി രേഖ എന്ന യുവതി മലയാളികളായ വനിതകളുടെ അഭിമാനത്തിന്റെ പ്രതീകമാണ്. മലയാളികളെക്കുറിച്ച് ലോകത്ത് എല്ലാവർക്കും അഭിമാനമാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലല്ല കോർപ്പറേറ്റ് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലാണ്. സ്വജന പക്ഷപാതത്തിന്റെ രാഷ്ട്രീയമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ ജനങ്ങളോട് പ്രതിബദ്ധതയുള്ള മുഖ്യമന്ത്രി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത് ശരിയല്ല. സ്വന്തം ഇഷ്ടക്കാർക്ക് ആനുകൂല്യം നൽകിയ .കേരളത്തിലെ മത്സ്യ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം അയ്യായിരം കോടി രൂപയ്ക്ക് പണയവച്ച സർക്കാർ ആണ് കേരളത്തിലുള്ളതെന്നും . മാധ്യമങ്ങൾക്ക് പരസ്യം നൽകി സർക്കാരിനു വേണ്ടി സ്തുതിപാടിക്കുന്നു.ആ പരസ്യത്തിന്റെ പ്രതിഫലമാണ് അധികാരത്തിൽ ഈ സർക്കാർ വീണ്ടും വരുമെന്ന പ്രവചന മത്സരങ്ങൾ. വികലമായി നടപ്പിലാക്കിയ ജി എസ് ടി യുടെ ബലിയാടുകളായത് കേരളത്തിലെ ആയിര കണക്കിന് സാധാരണ കടയുടമകളാണ്.

യുവ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകാൻ കഴിയാത്ത കേന്ദ്ര സംസ്ഥാനഗവൺമെന്റുകളാണ് ഉള്ളത്. ജനദ്രോഹത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ ഒരേ പോലെയാണ് അധികാരത്തിലേറിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന ഗവൺമെന്റുകളെ ജനങ്ങൾ തിരസ്കരിക്കുമെന്നും കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതിയും. റബ്ബറിനും നാളികേരത്തിനും താങ്ങുവില നൽകുകയും ചെയ്യും . ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുകയും വീടില്ലാത്തവർക്ക് 5 ലക്ഷം വീടുകൾവച്ച് നൽകും വെള്ളറേഷൻ കാർഡുകാർക്ക് 5 കിലോ സൗജന്യ റേഷൻ , അസംഘടിത മേഖലയിൽ തൊഴിലെടുക്കുന പെൺകുട്ടികൾക്ക് 10.000 രൂപ വീതം ഇൻസന്റീവ് നൽകും .തുടങ്ങി പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ നടപ്പിലക്കുമെന്നും കോൺഗ്രസ്സ് ശക്തമായി അധികാരത്തിൽ തിരികെയെത്തുമെന്നും കൊല്ലത്ത് ക്യൂ എ സി ഗ്രൗണ്ടിൽ യൂഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം നടന്ന കൺവൻഷനിൽ സംസാരിക്കവെ പ്രിയങ്കാ ഗാന്ധി പറഞ്ഞു

റിപ്പോർട്ട്: സുരേഷ് ചൈത്രം
Green Media vision News

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles