27.9 C
Kollam
Saturday, October 16, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്​നത പ്രദർശനം: മധ്യവയസ്​ക്കൻ അറസ്റ്റിൽ

പാരിപ്പളളി : പതിനൊന്ന്കാരി പെൺകുട്ടിയോട് ഉടുവസ്​ത്രം ഉരിഞ്ഞ് നഗ്​നത പ്രദർശിപ്പിച്ച മധ്യവയസ്​ക്കനെ പോലീസ്​ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ വില്ലേജിൽ ഇളംകുളം താഴം നാഗരാജ ക്ഷേത്രത്തിന് സമീപം പ്രശാന്ത വിലാസം വീട്ടിൽ ഓമനക്കുട്ടൻ ആചാരി മകൻ പ്രസാദ് (53) ആണ് പോലീസ്​ പിടിയിലായത്. ഇയാൾ പെൺകുട്ടിയുടെ നേരെ അശ്ലീല ആംഗ്യങ്ങളോടെ ഉടുവസ്​ത്രം ഉരിഞ്ഞ് നഗ്​നത പ്രദർശിപ്പിക്കുകയായിരുന്നു. ഇയാളുടെ പ്രവർത്തിയിൽ ഭയന്നു പോയ പെൺകുട്ടി വീട്ടിലെത്തി അമ്മയോട് സംഭവം അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് മകളോടൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ്​ കേസ്​ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ മദ്യപിച്ച് കലഹസ്വഭാവിയായ ഇയാൾ നിരന്തരം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നതായി അറിവായി. തുടർന്ന് പോലീസ്​ ഇയാളെ തന്ത്രപൂർവ്വം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടു ത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതപിതാക്കൾ പുതിയ വീട് വച്ച വിരോധത്തിലാണ് പെൺകുട്ടിയോട് അശ്ലീലം പ്രവർത്തിച്ച തെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. പാരിപ്പളളി ഇൻസ്​പെക്ടർ എ.അൽജബർ, എസ്​.ഐ ആശാ വി രേഖ, എ.എസ്​.ഐ അഖിലേഷ്, സി.പി.ഓ മാരായ നൗഷാദ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻ്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles