24.9 C
Kollam
Friday, October 29, 2021
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെപോലീസ് അറസ്റ്റ് ചെയ്തു

പള്ളിക്കൽ: പെരുമാതുറ സുദിനാ മനസ്സിൽ മുഹ്താർ (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 14 വയസുള്ള പെൺകുട്ടിയെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി വാടകയ്ക്കെടുത്ത കാറിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീടിനടുത്തുള്ള ബന്ധുവീട്ടിൽ വരാറുള്ള പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് മൊബൈൽ നമ്പർ കരസ്ഥമാക്കി പെൺകുട്ടിയെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.പീഡനത്തിന് പുറമേ പെൺകുട്ടിയുടെ പക്കൽ നിന്നും രണ്ട് പവൻ്റെ സ്വർണമാലയും പ്രതി കരസ്ഥമാക്കിയിരുന്നു .

പീഡന വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പോലീസിൽ പരാതി നൽകുകയും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ അന്വേഷണ വിവരം അറിഞ്ഞ പ്രതി സ്ഥലം വിടുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കുറിച്ചുള്ള രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ സിഐ തന്ത്രപൂർവ്വം കെണിയൊരുക്കി പ്രതിയെ നിലമേൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കാറുകൾ വാടകയ്ക്കെടുത്ത് മറിച്ച് വിൽക്കുകയും ചെയ്തിരുന്ന പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. പെൺകുട്ടികളുടെ പ്രണയം നടിച്ച് സ്വർണാഭരണങ്ങൾ കരസ്ഥമാക്കി വിൽക്കുന്നതും ഇയാളുടെ പതിവാണെന്നും സ്വർണം വിറ്റ് കിട്ടുന്ന രൂപയ്ക്ക് ആർഭാടജീവിതം നയിക്കുകയുമായിരുന്നു എന്ന് പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം കസ്റ്റഡിയിലെടുത്ത കാറിൽനിന്ന് പീഡനത്തിൻ്റെ ശാസ്ത്രീയ തെളിവുകൾ പോലീസ് ശേഖരിച്ചു.

സി ഐ ശ്രീജിത്ത് പി യുടെ നേതൃത്വത്തിൽ എസ് ഐ സഹിൽ.എം ,എ.എസ് ഐ മനു, എസ് സി പി ഓ മാരായ ബിനു, രാജീവ് സി പി ഒ വിനീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു വേണ്ടി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ അറിയിച്ചു

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles