26.7 C
Kollam
Wednesday, May 18, 2022
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത യുവാവിന് ജീവപര്യന്തവും 20 വർഷം കഠിന തടവും 4,10,000 രൂപ പിഴയും ശിക്ഷിച്ചു

കൊട്ടിയം: പട്ടികജാതി/പട്ടികവർഗ്ഗ പീഢന നിയമപ്രകാരം ജീവപര്യന്തവും അമ്പതിനായിരം രൂപയും, പോക്സോ ആക്ടിലെ നാലാം വകുപ്പ് പ്രകാരം പ് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും, പോക്സോ ആക്ടിലെ എട്ടാം വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും അമ്പതിനായിരം രൂപ പിഴയും, ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 450 വകുപ്പ് പ്രകാരം ഏഴ് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷിച്ചത്പതിനാറ്കാരിയെ ബലാൽസംഗം ചെയ്തയാളെ വിവിധ വകുപ്പുകളിലായി ജീവപര്യന്തവും ഇരുപത് വർഷം കഠിന തടവും നാല് ലക്ഷത്തി പതിനായിരം രൂപാ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലായെങ്കിൽ രണ്ട് വർഷവും ഒരു മാസവും കൂടി തടവ് അനുഭവിക്കണം.

തഴുത്തല വില്ലേജിൽ തഴുത്തല ചേരിയിൽ പുഞ്ചിരിച്ചിറ കോളനിയിൽ സുനിൽ ഭവനം വീട്ടിൽ പരശുരാമൻ മകൻ സുനിലിനെ (27) ആണ് ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻ കോടതി ജഡ്ജ് കെ.എൻ. സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. 2017 മാർച്ച് 17 ന് പകൽ അമ്മുമ്മയുടെ വീടിന് സമീപം തുണി അലക്കികൊണ്ടിരുന്ന പതിനാറ്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടി കൊട്ടിയം പോലീസിൽ നൽകിയ പരാതിയിൽ പട്ടികജാതി പട്ടികവർഗ്ഗ പീഢന നിരോധന നിയമ പ്രകാരവും ബലാൽസംഗത്തിനും പോക്സോയിലെ വകുപ്പുകൾ പ്രകാരവും സബ്ബ് ഇൻസ്പെക്ടർ രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊട്ടിയം ഇൻസ്പെക്ടറായിരുന്നു അജയ്നാഥ് ആണ് കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് അന്നത്തെ ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ജവഹർ ജനാർഡ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

ആക്രമണത്തിനിടെ പെൺകുട്ടി പ്രതിയെ കടിച്ച പല്ലുകളുടെ പാട് തിരുവനന്തപുരം ദന്തൽ കോളേജ് ഓർത്തോ പതോളജി വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. എസ്.കെ പദ്മകുമാർ തിരിച്ചറിഞ്ഞതും, പൊൺകുട്ടിയുടെ മൊഴിയും കുറ്റം സംശയാതീതമായി തെളിയാൻ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർമാരായ അഡ്വ. റ്റി.പി. സോജ തുളസീധരൻ, അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി മുണ്ടക്കൽ എന്നിവരും പ്രോസിക്യൂഷൻ സഹായിയായി എസ്.സി.പി.ഒ ഷീബ.കെ.ജെ യുമാണ് ഹാജരായത്.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles