27.6 C
Kollam
Wednesday, May 18, 2022
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ

പള്ളിത്തോട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് പോക്സോ പ്രകാരം പോലീസ് പിടിയിലായി. മയ്യനാട് ഷെർമി ഭവനത്തിൽ മൈക്കിൾ മകൻ വിനോഷ് (26) ആണ് പോലീസ് പിടിയിലായത്. ഇയാൾ സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് വിവാഹ വാഗ്ദാനം നൽകി വിശ്വാസം പിടിച്ച്പറ്റിയാണ് പീഢിപ്പിച്ചത്. പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ച് തങ്കശ്ശേരി ബ്രേക്ക് വാട്ടറിന് സമീപമുളള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗീക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് വിഷാദാവസ്ഥയിൽ പോയ പെൺകുട്ടി ആശുപത്രിയിൽ വച്ച് ഡോക്ടറോട് പീഢനവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കുണ്ടറയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസ്.ആർ ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ജിബി.വി.എൻ, അനിൽ ബേസിൽ എ.എസ്.ഐ മാരായ സജയൻ, കൃഷ്ണകുമാർ, എസ്.സി.പി.ഒ സുമാഭായി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വിനോഷിനെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles