26.1 C
Kollam
Friday, May 20, 2022
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി റിമാൻഡിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.മള്ളൂശേരി പി.ഒ യിൽ തിരുവാറ്റ ഭാഗത്ത് പ്ളാക്കൽ അഭിജിത്തിനെ(18) യാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിൽ ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടർന്ന് ഗാന്ധിനഗര്‍ ഇന്‍സ്പെക്റ്റര്‍ ഷിജി കെ, സബ് ഇന്‍സ്പെക്റ്റര്‍ മനോജ്, പൊലീസുദ്യോഗസ്ഥരായ ശശികുമാർ, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ മുടിയൂർക്കര, മരിയക്കണ്ടം ഭാഗത്ത് വച്ച് പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles