26.9 C
Kollam
Friday, January 28, 2022
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട്പോയി മാനഭംഗം : യുവാക്കൾ അറസ്റ്റിൽ

കരുനാഗപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട്പോയ യുവാവും മാനഹാനി വരുത്തിയ യുവാവും പോലീസ് പിടിയിലായി. വർക്കല ഇടവ അംബേദ്കർ കോളനിയിൽ മങ്ങാട് ചരുവിള വീട്ടിൽ പ്രദീപ് മകൻ പ്രവീൺ (20), അയണിവേലിക്കുളങ്ങര തെക്ക് എസ്.വി.എം മാർക്കറ്റ് പി.ഒ യിൽ മംഗലശ്ശേരി കിഴക്കുംതല നിന്നും വടക്കുംതല വില്ലേജിൽ കൊല്ലക പണ്ടകശാല പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുപണിക്കൻ മകൻ അനിയൻകുഞ്ഞ് (39) എന്നിവരാണ് പോലീസ് പിടിയിലായത്. പെൺകുട്ടിയുമായി പരിചയത്തിലായ വർക്കല സ്വദേശി വിവാഹം കഴിക്കമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കടത്തി കൊണ്ട് പോകുകയായിരുന്നു. പതിനേഴുകാരിയായ മകളെ കണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിൽ പെൺകുട്ടിയേയും യുവാവിനേയും കടയ്ക്കൽ നിന്നും പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി മജിസ്ട്രേറ്റിനോട് യുവാവിനൊപ്പം പോകുന്നതിന് മുമ്പ് അനിയൻകുഞ്ഞ് എന്നയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായി നൽകിയ മൊഴിയിൽ ഇയാളെ വടക്കുംതല നിന്നും പോലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, എസ്.ഐ മാരായ സുകേശ്, നൗഫൽ, മദനൻ എ.എസ്.ഐ ഗോപാലകൃഷ്ണൻ, എസ്സ്.സി.പി.ഒ ബിന്ദു, സി.പി.ഒ മാരായ റോയിസേനൻ, സബിത ബീഗം എന്നവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻ ചെയ്തു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles