ചാത്തന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഹാനിപ്പെടു ത്തിയ യുവാവ് പോലീസ് പിടിയിലായി. ചാത്തന്നൂർ കാരംകോട് കണ്ണ് പൊയ്കയിൽ പുത്തൻ വീട്ടിൽ ബാബു മകൻ സജീവ് (20) ആണ് പോലീസ് പിടിയിലായത്. ഇയാൾ പ്രണയാഭ്യർത്ഥ നയുമായി സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ നിരന്തരം പിൻതുടർന്ന് ശല്യപ്പെടുത്തിയിരുന്നു. പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയും ശല്യം ചെയ്യരുതെന്ന് ഇയാളെ വിലക്കുകയും ചെയ്തു. ഈ വിരോധത്തിലാണ് ഇയാൾ അതിക്രമം കാണിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടുമുറ്റത്ത് നിന്ന് പെൺകുട്ടിയെ ഇയാൾ കൈയ്ക്ക് കടന്ന് പിടിക്കുകയും കരണത്ത് അടിക്കുകയും ചെയ്തു. പരിസരവാസികളും മാതാവും ചേർന്ന് പെൺകുട്ടിയെ ഇയാളിൽ നിന്നും രക്ഷിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം ഇയാളെ സ്ഥലത്ത് നിന്നും പിടികൂടുക യായിരുന്നു. തുടർന്ന് ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാ തിയിൽ ഇയാൾക്കെതിരെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, സബ്ബ് ഇൻസ്പെക്ടർമാരായ ആശാ വി രേഖ, സലീംകുമാർ, എ.എസ്.ഐ ജയിൻ സി.പി.ഒ ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു