29.9 C
Kollam
Sunday, January 23, 2022
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി മാനഭംഗം: യുവാവ് അറസ്റ്റിൽ

കണ്ണനല്ലൂർ : പ്രായപൂർത്തിയാകാത്ത പതിനഞ്ച്കാരിയെ മാനഹാനി വരുത്തിയ യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര അമ്പലപ്പുറം കെ.എസ്.ഇ.ബി സബ്ബ് സ്റ്റേഷന് സമീപം കോട്ടൂർ വീട്ടിൽ ഗോപി മകൻ ജ്യോതിഷ് (22) ആണ് പോലീസ് പിടിയിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇയാൾ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി അനുനയത്തിലാക്കു കയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാൾ പറഞ്ഞതനുസരിച്ച് പെൺകുട്ടി അമ്മാമ്മയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി വഴിയിൽ ബൈക്കുമായി കാത്ത്നിന്ന ഇയാൾ ക്കൊപ്പം പോവുകയായിരുന്നു. പെൺകുട്ടിയെ ഇയാൾ തനിച്ച് താമസിക്കുന്ന കൊട്ടാരക്കര അമ്പലപ്പുറം സ് സ്റ്റേഷന് സമീപമുളള വീട്ടിൽ എത്തിച്ച് ലൈംഗീക അതിക്രമം നടത്തി. പെൺകുട്ടിയെ കാണാനില്ലാ യെന്ന മാതാപിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പുലർച്ചേ മൂന്ന് മണിക്ക് ഇയാൾക്കൊപ്പം പെൺകുട്ടിയെ കൊട്ടാരക്കരയിലെ വീട്ടിൽ നിന്നും പോലീസ് സംഘം കണ്ടെത്തുകയായിരുന്നു. വൈദ്യ പരിശോധനയിൽ പ്രായപൂർത്തിയാ കാത്ത പെൺകുട്ടി ലൈംഗീക അതിക്രമത്തിന് വിധേയ ആയതായി തെളിഞ്ഞതിനെ തുടർന്ന് ഇയാൾ ക്കെതിരെ പെൺകുട്ടിയെ തട്ടി കൊണ്ടു പോയതിനും പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു, കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യൂ.പി യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സജീവ്, എ.എസ്സ്.ഐ മാരായ ബിജു.കെ, സതീശൻ, എസ്.സി.പി.ഓ മാരായ ജീസാ ജയിംസ്, മനു സി.പി.ഒ മാരായ അരുൺ, ഷെമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles