29.9 C
Kollam
Sunday, January 23, 2022
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഢനം: യുവാവ് അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ്പിടിയിലായി. കൊല്ലം വെസ്റ്റ് വില്ലേജിൽ പുന്നത്തല ചേരിയിൽ സർപ്പക്കുഴിക്ക്സമീപം സൺഡേ കോളനിയിൽ റ്റി.സി.ആർ.എ 33 വില്ലിമംഗലം വീട്ടിൽ രമേശൻ മകൻ വാവ എന്നു വിളിക്കുന്ന രോഹിൻ.ആർ (22) ആണ് പോലീസ് പിടിയിലായത്. പതിനേഴുകാരിയായ പെൺകുട്ടിയുമായിഉള പരിചയംമുതലെടുത്ത പ്രതി പെൺകുട്ടിയുമായി സ്നേഹബന്ധത്തിലേർ പ്പെടുകയായിരുന്നു. തുടർന്ന് വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പലതവണ ലൈംഗീകമായിപീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ വച്ചാണ് പലതവണ പിഢനം നടത്തിയത്. പെൺകുട്ടി വീട്ടിൽ അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന്വിവരം പോലീസിൽ അറിയിക്കുകയും പോലീസ് പെൺകുട്ടിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കൗൺസിലറുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലും പെൺകുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. തുടർന്ന് പ്രതിയെ തിരുമുല്ലവാരത്തു നിന്നും പോലീസ് പിടികൂടുകയായിരുന്നു. കൊല്ലം അസിസ്റ്റൻ കമ്മീഷണർ ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്, ബി, എസ്സ്.ഐ ആശാ.ഐ.വി, എസ്.സി.പി.ഓ മാരായ ബിനു, മിനി, ബിന്ദു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ്ചെയ്തു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles