കൊട്ടിയം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. ഡീസന്റ്മുക്ക് വെറ്റിലത്താഴം നീതു ഭവനിൽ രഘു മകൻ രാഹുൽ (23) ആണ് പോലീസ് പിടിയിലായത്. പതിനഞ്ച്കാരിയായ പെൺകുട്ടിയോട് സ്നേഹം നടിച്ച് കഴിഞ്ഞ മാസം ഇയാളുടെ വസതിയിൽ വിളിച്ച് വരുത്തിയായിരുന്നു പീഢനം. പീഢനശ്രമം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഭീഷണിപ്പെടുത്തി ഇയാൾ വീണ്ടും പീഢിപ്പിക്കുകയായിരുന്നു. വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിമുഴക്കിയാണ് ഇയാൾ പെൺകുട്ടിയ മടക്കി അയച്ചത്. തുടർന്ന് വിഷാദത്തിലായ പെൺകുട്ടിയിൽ നിന്നും മാതാവ് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. മാതവിനൊപ്പം സ്റ്റേഷനിലെത്തി പെൺകുട്ടി നൽകിയ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ.എം.സി, സബ്ബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി നായർ, ആശാ വി രേഖ, ഷിഹാസ്, ഗിരീശൻ, അഷ്ടമൻ എ.എസ്സ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.