27.9 C
Kollam
Saturday, October 16, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട്പോയി ബലാൽസംഗം: കൂടുതൽ പ്രതികൾ പിടിയിൽ

കൊല്ലം : നഗരത്തിലെ സ്വകാര്യസ്കൂളിൽ പഠിക്കുന്ന പതിനഞ്ച്കാരിയെ പ്രലോഭിച്ച് കൂട്ടി കൊണ്ട് പോയി ബലാൽസംഗം ചെയ്തതിന് കൂട്ടുനിന്നവർ പോലീസ് പിടിയിലായി. ഈ കേസിലേക്ക് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൂട്ടിക്കട രവിഹാറിൽ രാജേന്ദ്രൻ മകൻ രാഹുൽ കഴിഞ്ഞദിവസം പോലീസ് പിടിയിലായിരുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് ഇയാൾ ഗുരുതര രോഗമുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയുടെ സഹതാപം പിടിച്ച്പറ്റി പെൺകുട്ടിയെ കാറിൽ വശീകരിച്ച് കൊണ്ട് പോയി പാർക്കുകളിലും വർക്കലയുളള റിസോട്ടിലും എത്തിച്ച് ബലാൽസംഗം നടത്തുകയായിരുന്നു. വ്യക്തി വിവരങ്ങൾ മറച്ച് വച്ചാണ് ഇയാൾ പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. ഇയാൾക്ക് പെൺകുട്ടിയെ കൊണ്ട് പോകുന്നതിന് സഹായം ഒരുക്കിയ മുണ്ടക്കൽവില്ലേജിൽ ഉദയമാർത്താണ്ഡപുരം ചേരിയിൽ കളിയ്ക്കൽ തെക്കതിൽ അനിൽകുമാർ മകൻ അഖിൽ (24), തൃക്കടവൂർ മതിലിൽ ചെറുകര തൊടിയിൽ വീട്ടിൽ കുമാർ മകൻ ഹരികൃഷ്ണൻ (23) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതിക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ട് പോകാൻ വാഹനം സംഘടിപ്പിച്ച് നൽകിയത് അഖിൽ ആണ്. ഇയാൾ കൊല്ലം കളീലിൽ കടപ്പുറത്ത് ഉണ്ടെന്ന് മനസിലാക്കി അന്വേഷിച്ച് എത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഇയാളെ പിൻതുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ഹരികൃഷ്ണനെ കടവൂരിൽ നിന്നും പോലീസ് സംഘം പിടികൂടി. വർക്കലയിലെറിസോർട്ടിൽ പ്രതിക്ക് മുറി സജ്ജമാക്കി കൊടുത്തത് ഇയാളാണ്. ഇവർക്ക് ഇരു വർക്കും പെൺകുട്ടി സ്കൂൾ വിദ്യാർത്ഥിനിയാണെന്നുള്ള വിവരം അറിയാമായിരു ന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ രതീഷ്, രജീഷ്, രാജ്മോഹൻ, എസ്.സിപി.ഓ ബിനു, സി.പി.ഓ മാരായ രാജ ഗോപാൽ, ദീപ്തി, വിനോദ്, അൻസാദ്, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles