24.8 C
Kollam
Monday, August 15, 2022
spot_img

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗീക അതിക്രമം : യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ

പളളിത്തോട്ടം : പ്രായപൂർത്തിയാകാത്ത ഏഴ് വയസുകാരനോട് ലൈംഗീക അതിക്രമം നടത്തിയ ആൾ പോലീസ് പിടിയിലായി. പളളിത്തോട്ടം വാടി വയലിൽ പുരയിടത്തിൽ സെബാസ്റ്റ്യൻ മകൻ ജോൺ (50) ആണ് പോലീസ് പിടിയിലായത്. ഏഴ് വയ സുകാരനാണ് അതിക്രമത്തിന് ഇരയായത്. ലൈംഗീക അതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ ഇയാൾ കുട്ടിയോട് അടുത്ത് കൂടി മിഠായിയും മറ്റും കൊടുത്ത് കുട്ടിയെ വശത്താക്കുക യായിരുന്നു. തുടർന്ന് ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് വസ്ത്രം ഉരിഞ്ഞ് ലൈംഗീക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. കുട്ടിയുടെ അമ്മ കുട്ടിയോട് അതിക്രമം കാണിച്ചതായി പളളിത്തോട്ടം പോലീസിൽ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടവർ ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് നൽകിയ രഹസ്യ സന്ദേശമാണ് പ്രതി പിടിയിലാകാൻ ഇടയാക്കിയത്. പ്രതിയെ ഇയാളുടെ വസതിയിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. പളളിത്തോട്ടം ഇൻസ്പെക്ടർ ഫയാസ്.ആർ ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ജിബി.വി.എൻ, അനിൽ ബേസിൽ, ഹിലാരിയോസ്, എ.എസ്.ഐ കൃഷ്ണകുമാർ, സി.പി.ഒ മാരായ സ്ക്ളോബിൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles