ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. 22-കാരനായ ബന്ധു തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി യെ ന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയിയ സാഹചര്യത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.എന്നാൽ പരിശോധനയില്‍ യുവാവിൻ്റെ കുഞ്ഞല്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ നടത്തിയ അന്വേഷത്തിലാണ് കുഞ്ഞ് പെൺകുട്ടിയുടെ പിതാവിൻ്റെതാണെന്ന് തെളിഞ്ഞത്. ഇതിനെത്തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.