27.9 C
Kollam
Saturday, October 16, 2021

പ്രശസ്​ത മലയാളി ഭൗതിക ശാസ്ത്രജ്ഞന്‍ പ്രഫ.താണു പത്മനാഭന്‍ അന്തരിച്ചു

പൂണെ: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ പ്രഫ. താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പുണെ ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. നിലവില്‍ അവിടെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്​.ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയായ ഭട്നഗര്‍ പുരസ്കാരം നേടിയിട്ടുണ്ട്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന്​ സ്ഥാന സര്‍ക്കാരി​​ന്‍റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം ഈ വര്‍ഷം ലഭിച്ചിരുന്നു.

എമര്‍ജന്‍റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്‍റെ ഏറ്റവും പ്രധാന സംഭാവന. ഗുരുത്വാകര്‍ഷണവും, ക്വാണ്ടം ഗുരുത്വുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ വിഷയങ്ങള്‍.

1957ല്‍ തിരുവനന്തപുരത്താണ് താണു പത്മനാഭന്‍ ജനിച്ചത്. തിരുവനന്തപുരം യൂനിവേഴിസിറ്റി കോളജില്‍നിന്നും സ്വര്‍ണമെഡലോടെ ബിഎസ്സി, എംഎസ്സി ബിരുദങ്ങള്‍ നേടി.

മുംബൈയിലെ ടി.ഐ.എഫ്.ആറില്‍ നിന്ന് 1983ല്‍ പി.എച്ച്‌.ഡി കരസ്​ഥമാക്കി. 1992 മുതല്‍ പുണെയിലെ ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്സിലാണ്. ഡീനായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles