27.9 C
Kollam
Monday, June 14, 2021
spot_img

പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ.കെ.ശാരദമണി അന്തരിച്ചു

തിരുവനന്തപുര: പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി (93) അന്തരിച്ചു. കേരള പഠനത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു , 1988ൽ വിരമിച്ചു. തിരുവനന്തപുരത്ത് കവടിയാറിലുള്ള വസതിയി ലായിരുന്നു അന്ത്യം. കേരളത്തിലെ പുലയസമുദായത്തെ ക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala) . 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ മുന്‍ പ്രസിഡണ്ടായിരുന്നു. തിരുവിതാംകൂറിലെ മരുമക്കത്തായത്തിൻ്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേയമാണ്.പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനയുഗത്തിൻ്റെ ആദ്യ പത്രാധിപര്‍ എന്നറിയപ്പെട്ടിരുന്ന പരേതനായ എന്‍ ഗോപിനാഥന്‍ നായരാ (ജനയുഗം ഗോപി) ണ് ഭര്‍ത്താവ്.ഡോ. ജി ആശ, ജി അരുണിമ (കെസിഎച്ച്ആര്‍ ഡയറക്ടര്‍) എന്നിവര്‍ മക്കളാണ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles