Home Latest NewsNews പ്രശസ്ത ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന് പ്രചാരണം ഒൻപത് തവണവ്യാജവാർത്തയ്ക്ക് ഇരയായി

പ്രശസ്ത ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന് പ്രചാരണം ഒൻപത് തവണവ്യാജവാർത്തയ്ക്ക് ഇരയായി

by Green Media Vision

ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന തരത്തിൽ വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം തുടർക്കഥ ഗായികയുടെ ചിത്രങ്ങള്‍ക്കൊപ്പം ആദരാഞ്ജലികൾ എന്നു കുറിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇവ അടിസ്ഥാനരഹിതമാണെന്നും ഗായിക ആരോഗ്യവതിയായിരിക്കുന്നുവെന്നും  ജാനകിയുടെ ബന്ധുക്കൾ വ്യക്തമാക്കി
ഒന്‍പതാം തവണയാണ് എസ്.ജാനകിയ്ക്കെതിരെ ഇത്തരം വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയകൾ വരുന്നത് മുൻപ് ഇത്തരം വാർത്തകൾ പ്രചരിച്ചപ്പോൾ കേരളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നൽകിയ പരാതിയിൽ അന്വേഷണം നടന്നിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയുടെ അറ‌സ്റ്റും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിൽ ജാനകി മരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം, സംഗീതസംവിധായകൻ ശരത് തുടങ്ങിയവർ രൂക്ഷമായി പ്രതികരിച്ചിരുന്നു.
2017 ൽ ജാനകി ഇനി പാടുന്നില്ലെന്ന്  പ്രഖ്യാപിച്ചതിനു പിന്നാലെ ഗായികയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട്  വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. സൈബർ പൊലീസും സംവിധാനങ്ങളും ധാരാളം നിലവിലുള്ളപ്പോൾ ഇത്തരം വ്യാജ പ്രചാരകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കലാരംഗത്തെ അഭിപ്രായം
Green Media vision

You may also like

Leave a Comment