24.9 C
Kollam
Tuesday, January 25, 2022
spot_img

പ്രശസ്ത ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും പിന്നണി ​ഗായകനും നാടോടി കലാകാരനുമായ മാണിക്ക വിനായകം (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചിട്ടുണ്ട്. കൂടാതെ വിവിധ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുടാ തിരുടി എന്ന ധനുഷിൻ്റെ സിനിമയിൽ അച്ഛൻ വേഷം ശ്രദ്ധേയമായ സിനിമകളിൽ ഒന്നാണ്.വിക്രം നായകനായ ദില്ലിലെ കണ്ണുക്കുള്ള കെളുത്തി എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെയാണ് മാണിക്ക വിനായകം പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. വിക്രം നായകനായ ദൂളിലെ കൊടുവാ മീശൈ എന്ന പാട്ട് വമ്പൻ ഹിറ്റായതോടെ തമിഴ് സിനിമയുടെ പ്രധാനിയായി മാറുകയായിരുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles