Home Latest NewsNews പ്രവർത്തകരുടെ ആവേശം വാനോളം റോഡ് ഷോ ശരിക്കും കൊട്ടിക്കലാശമായിമാറി

പ്രവർത്തകരുടെ ആവേശം വാനോളം റോഡ് ഷോ ശരിക്കും കൊട്ടിക്കലാശമായിമാറി

by Green Media Vision


കൊല്ലം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിബന്ധനകൾ മൂലം. മത്സരാർത്ഥികളുടെ അവസാനഘട്ട പ്രചാരണത്തിൽ ബൈക്ക് റാലിക്കും കൊട്ടിക്കലാശത്തിനും അനുവാദമില്ലായിരുന്നെങ്കിലും എല്ലാ കോ വിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അവസാന മണിക്കൂറുകളിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രവർത്തകർ തിരത്തിൽ തിങ്ങിനിറഞ്ഞ്  റോഡ്ഷോ എന്ന രീതിയിൽ പ്രചാരണത്തിന് ഇറങ്ങിയത് കൊട്ടിക്കലാശത്തിന് തുല്യമായ രീതിയിൽ ആയിരുന്നു. എൽ ഡി എഫ് , യൂഡിഎഫ്,ബി ജെ പി  പ്രവർത്തകരുടെ ബാന്റ് മേളവും ആനന്ദനൃത്തവും പ്രകടനവും. എല്ലായിടത്തും അവസാനഘട്ട പ്രചരണം  ആവേശകടലാക്കിമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്റെയും യാതൊരു നിബന്ധനകളും ഒരു മുന്നണിയും പാലിച്ചില്ല  കേന്ദ്രസേനയിടത്തും വെറും കാഴ്ച്ചക്കാരായി എന്നതാണ്. രസകരമായ വസ്തുത. കൊട്ടിക്കാലാശത്തെ റോഡ്ഷോ എന്ന പേരിട്ടു എന്ന് മാത്രം . കോവിഡ് വ്യാപനം തടയാൻ കമ്മീഷൻ കൊണ്ടുവന്ന തീരുമാനമായിരുന്നു കലാശകൊട്ട് ഒഴിവാക്കൽ പക്ഷെ ഇലക്ഷൻ കമ്മീഷന്റെ നിബന്ധനകൾ എല്ലാ മുന്നണികളും കാറ്റിൽ പറത്തി എന്ന് തന്നെ പറയാം  കൊല്ലം നഗരത്തിൽ ജനസഞ്ചയം  തന്നെയായിരുന്നു മറ്റ് ജില്ലകളും ഇതേ രീതിയിൽ ആവേശ തിരയിൽ തന്നെ ആയിരുന്നു അവസാനഘട്ട പ്രചാരണം  എല്ലാ രാഷ്ടീയകക്ഷികളും തങ്ങളുടെ ശക്തി പ്രകടനം കാട്ടാനുള്ള ആവേശമായിരുന്നു നഗരത്തിൽ ആവേശം വാനോളം അവസാന പ്രചരണത്തിന് കൊടിയിറങ്ങുമ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളും വിജയ പ്രതീക്ഷയിലാണ്  തിരഞ്ഞെടുപ്പിന് ഒറ്റ ദിവസം മാത്രം ബാക്കി നിൽക്കെ ഇനി നാളെ നിശബ്ദ പ്രചരണം.
മാത്രം
Green Media vision NewsReplyForward

You may also like

Leave a Comment