24.9 C
Kollam
Tuesday, January 25, 2022
spot_img

പ്രളയക്കെടുതിയിൽ കേരളത്തിന് 50,000 ടൺ അരി അധികവിഹിതമായി അനുവദിക്കും കേന്ദ്രം

20 രൂപ നിരക്കില്‍ 50000 ടൺ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയനെ  അറിയിച്ചത്

ന്യൂഡൽഹി: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യ ത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ടൺ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയൽ  മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്.ദില്ലിയിൽ മുഖ്യമന്ത്രി കൂടിക്കാഴ്ചയിലാണ് കേരളത്തിന് കൂടുതൽ അരി അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയത്.മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതൽ ലഭ്യമാക്കുന്നത് നവംബര്‍ മാസം മുതൽ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. മാത്രമല്ല കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴിക്കായുള്ള കേരളത്തിന്‍റെ ആവശ്യം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രി തന്‍റെ ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles