26.8 C
Kollam
Saturday, October 16, 2021

പ്രമുഖ നാടൻപാട്ടു കലാകാരൻ ബാനർജിക്ക്‌ പ്രണാമം!!

കലാകേരളത്തിൻ്റെ വലിയൊരു പ്രതിഭയുടെ ജീവൻ കൂടി കോവിഡ് കവർന്നു 

കൊല്ലം ;പ്രമുഖ നാടൻ പാട്ടുകലാകാരനും കർട്ടൂണിസ്റ്റുമായ കൊല്ലം ശാസ്താംകോട്ട മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബാനർജി പാടിയ താരക പെണ്ണാളേ എന്ന നാടൻ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടിലൂടെയാണ് ബാനർജി ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുശേഷം നിരവധി ശ്രദ്ധേയമായ നാടൻ പാട്ടുകൾ അദ്ദേഹം പാടി. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രകാരൻ, ഗ്രാഫിറ് ഡിസൈനർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ബാനർജി. ടെക്നോപാർക്കിലെ ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു.ജയപ്രഭയാണ് ഭാര്യ, രണ്ടു മക്കളുണ്ട്. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ,

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles