24.9 C
Kollam
Friday, October 29, 2021
spot_img

പ്രഫസർ മീരാക്കുട്ടിസ്മാരക യുവകവിതാ അവാർഡ് അഭിരാമിക്ക്

കൊല്ലം: പ്രഫസർ പി മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ യുവകവിതാ അവാർഡിന് അഭിരാമി എസ് ആർ അർഹയായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
സച്ചിദാനന്ദൻ അധ്യക്ഷനും ഡോ.എൽ.തോമസുകുട്ടി, സാജോ പനയംകോട്, വിൽസൺ ജോൺ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 35 വയസ്സിൽ താഴെയുള്ള കവികളിൽ നിന്നാണ് അവാർഡിന് കൃതികൾ ക്ഷണിച്ചത്.170 കവികളുടെ 2728 കവിതകൾ മൂന്നു ഘട്ടങ്ങളിലായാണു വിലയിരുത്തപ്പെട്ടത്. കൊട്ടാരക്കര സ്വദേശിനിയായ അഭിരാമി കേരളസർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും കഥകളും ലേഖനങ്ങളും എഴുതിവരുന്നു. മലയാളകവിതയുടെ സമകാലികമുഖത്തിനു വ്യത്യസ്തത നൽകുന്നവയാണ് അഭിരാമിയുടെ കവിതകളെന്ന് പുരസ്കാരസമിതി വിലയിരുത്തി. പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. പി മീരാക്കുട്ടിയുടെ നാലാം ചരമവാർഷികത്തോടനു vബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles