Home Latest News പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാംഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാംഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു

by Green Media Vision

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തി രണ്ടാം ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു. മാര്‍ച് ഒന്നിനായിരുന്നു നരേന്ദ്രമോദി കൊവാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാം ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ച വിവരം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡിനെ പരാജയപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വാക്സീന്‍ സ്വീകരിക്കുക എന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച വൈകിട്ട് 6.30 ന് മുഖ്യമന്ത്രിമാരുമായി ചര്‍ച നടത്തും. വാക്സിന്‍ വിതരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച നടക്കും. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം കോവിഡ് സാഹചര്യം വിലയിരുത്തിയിരുന്നു.

green media visio

You may also like

Leave a Comment