26.9 C
Kollam
Monday, July 26, 2021
spot_img

പ്രഥമ കേരളമന്ത്രിസഭയിലെ ആദ്യവനിതാ മന്ത്രി : കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണബിൽ കൊണ്ടുവന്നു; ജന്മിത്തം കേരളത്തിൽ നിരോധിച്ചു

പ്രഥമ കേരള മന്ത്രിസഭയിലെ  ആദ്യവനിതാ മന്ത്രി കുടിയൊഴിപ്പിക്കൽ നിരോധന നിയമം, 1957ലെ ഭൂപരിഷ്കരണബിൽ കൊണ്ടുവന്നു  ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു . 1957ൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി നിലവിൽ വന്ന പ്രഥമ കേരള മന്ത്രിസഭയിലെ റെവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ. കുടിയൊഴിപ്പിക്കൽ നിരോധന നിയമം, 1957ലെ ഭൂപരിഷ്കരണ ബിൽ എന്നിവ ഈ മന്ത്രിസഭയുടെ കാലത്താണ് അവതരിപ്പിച്ചത്. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയാണ് കാർഷിക ബന്ധ ബിൽ സഭയിൽ അവതരിപ്പിച്ചത്. വിമോചന സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ ഒന്നാം കേരളമന്ത്രിസഭയെ പിരിച്ചുവിട്ടു.

ഭൂപരിഷ്കരണ നിയമം
1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റെവന്യൂ വകുപ്പുമന്ത്രി എന്ന നിലയിൽ ഗൗരിയമ്മയായിരുന്നു ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം (1957), കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും നടപ്പിൽ വരുത്തിയതും. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു വഹിച്ചു കേരളത്തിലെ രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ (1967 മാർച്ച് 6 – 1969 നവംബർ 1) റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതല ഗൗരിയമ്മ വഹിച്ചു. മുൻ ഗവൺമെൻറ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. 3.5 ദശലക്ഷം കുടിയേറ്റക്കാരും 500,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു .ഒന്നാം നായനാർ മന്ത്രിസഭയിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ രൂപീകൃതമായ ആദ്യ മന്ത്രിസഭയിലും (1980 ജനുവരി 25 – 1981 ഒക്ടോബർ 20) ഗൗരിയമ്മ അംഗമായിരുന്നു. കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകളാണ് അവർ കൈകാര്യം ചെയ്തത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles