ഇത്തിക്കര;ലോക് ഡൗൺ മൂലം പ്രതിസന്ധികളിലാണ് പലരും പക്ഷെ കിട്ടിയ ജീവിതം ജീവിച്ചു തീർത്തേ മതിയാകു. കാലത്തിന്റെ കലിതുള്ളലിൽ എല്ലാം തരണം ചെയ്തേപറ്റൂ ഇത്തിക്കര ഓയൂർ പാതയോരത്ത് കളർ കുടകളുമായി കച്ചവടത്തിനെത്തിയ ഈ വഴിയോരക്കച്ചവടക്കാരൻ പാതയോരത്ത് ജീവിതമാർഗം തേടിയെത്തിയിരിക്കുകയാണ് . ശരിക്കും പറഞ്ഞാൽ കുടകൾക്ക് പ്രത്യേകിച്ച് ഒരുകാലമില്ലെന്നു തന്നെപറയാം കാരണം മഴയായാലും വെയിലായാലും കുടകൾ നമുക്ക് ആവശ്യം തന്നെയാണ് പിപണിയിൽ കിട്ടുന്ന കമ്പനി കുടകൾ പോലെത്തന്നെ മെച്ചപ്പെട്ട കുടകൾ തന്നെയാണ് വഴിയോരത്തും വിൽക്കുന്നത് .ഷോപ്പിലെ റാക്കുകളിൽ കയറുമ്പോൾ പലതിനും വിലകൂടുന്നു എന്ന് മാത്രം.സൂര്യപ്രകാശത്തെ നിയന്ത്രിക്കുന്ന പ്രത്യക തുണി ഉപയോഗിച്ചുള്ള കുടവാങ്ങാൻ ആൾക്കാർ വരുന്നുണ്ടെന്ന് കച്ചവടകാരനും പറയുന്നു താൻ വർഷങ്ങളായി ചെയ്യുന്ന വഴിയോരക്കച്ചവടങ്ങളായിരുന്നു ജീവിതമാർഗം എന്നും പക്ഷെ കൊറോണയുടെ വരവോടെ ജീവിതം വഴിമുട്ടിയെന്നും പറയുകയാണ് അദ്ദേഹം . ഏതായാലും കൊറോണക്കാലത്ത് കുടുംബം പോറ്റാൻ ഈ കച്ചവടം കുറച്ചെങ്കിലും ഉപകരിക്കട്ടെ എന്ന് കരുതാം പല വർണ്ണങ്ങളിലുള്ള കുടകൾ പോലെ ഈ കച്ചവടക്കാരന്റെ ജീവിതവും വർണ്ണാഭമാകട്ടെ