Home Latest NewsNews പ്രണയവും പ്രതികാരവും പ്രമേയമാക്കിയ ജയൻ പ്രേംനസിർ സിനിമ ആനപ്പാച്ചൻ

പ്രണയവും പ്രതികാരവും പ്രമേയമാക്കിയ ജയൻ പ്രേംനസിർ സിനിമ ആനപ്പാച്ചൻ

by Green Media Vision

 
 ( സിനിമ റിവ്യൂ )

റിപ്പോർട്ട്;സുരേഷ് ചൈത്രം 
1978ൽ പുറത്തിറങിയ ഉദയായുടെ ആനപ്പാച്ചൻ. 1976ൽ കുഞ്ചാക്കോ അന്തരിച്ച ശേഷം മകൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച്‌ എ. വിൻസന്റ്‌ മാസ്റ്റർ സംവിധാനം ചെയ്ത ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് ആനപ്പാച്ചൻ  പ്രതികാരദാഹിയായ  ആനയാണ്ഇതിലെ പ്രധാന കഥാപാത്രം 

കഥാസാരം 
പിതാവിനാൽ ദുരിതത്തിലകപ്പെട്ട ഭാസ്കരൻ എന്ന പാച്ചനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം. ജോലിയന്വേഷിച്ച്‌ മടുത്ത പാച്ചൻ അകലെ ഒരു സ്ഥലത്ത്‌ ആദ്യം മീൻ വിൽപ്പനക്കാരനായും പിന്നീട്‌ ആനപ്പാപ്പാനായും ജോലിചെയ്തുവരുന്നു. ഇതിനിടയിൽ ബീരാൻ കാക്ക എന്ന ഒരു സുഹൃത്തിനെ കിട്ടുന്നു. ബീരാൻ കാക്ക പാച്ചന്റെ അമ്മയെയും സഹോദരിയേയും ഇടക്കിടെവന്ന് പാച്ചന്റെ കത്തും പണവും ഏൽപ്പിക്കുക്കയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നതിനിടയിൽ പാച്ചുവിനൊപ്പം പഠിച്ച പണക്കാരനായ സുരേഷ്‌‌ പാച്ചുവിന്റെ സഹോദരിയെ സ്നേഹിക്കുന്നതറിഞ്ഞ്‌ അവരെ വിവാഹം കഴിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവർ വിവാഹിതരാവുകയാണ്  ആനപ്പാപ്പാനായി മാറിയ ശേഷം മറ്റൊരു പാപ്പാന്റെ മകളായ സുന്ദരിയുമായി പാച്ചൻ ഇഷ്ടത്തിലാവുന്നു. സുന്ദരിയെ ആഗ്രഹിച്ച പരമുവെന്ന കുടിയനായ പാപ്പാൻ പാച്ചാനെ ചതിച്ചുകൊല്ലുന്നു. ഇതൊന്നുമറിയാതെ വളർന്ന പാച്ചന്റെ മകൻ ഗോപി പിന്നീട്‌ കഥകളറിഞ്ഞ്‌ തന്റെ അച്ചനെ കൊന്ന പരമുവിനെ കൊല്ലാൻ പുറപ്പെടുന്നു. തമ്മിലുള്ള അടിക്കിടയിൽ പാച്ചൻ പരിപാലിച്ച നീലാണ്ട്ഠൻ എന്ന ആന പരമുവിനെ കൊല്ലുകയും ചെയ്യുന്നതോടെ സിനിമ തീരുന്നു.കുഴിയിൽ വീണ ആനയെ രക്ഷപ്പെടുത്തുന്ന രംഗം വളരെ . ഇന്നാ അക്കാലത്തും ചിത്രീകരിച്ചിട്ടുണ്ട് പാച്ചനും ഗോപിയുമായി പ്രേം നസീർ ഡബിൾ റോളിലാണ്‌. ജയൻ പരമുവെന്ന  വില്ലനായിമികച്ചപ്രകടനം കാഴ്ചവച്ചചിത്രമാണ് . ഷീലയാണു സുന്ദരി. അടൂർഭാസി ബീരാൻ കാക്കയും.കൈനകരി തങ്കരാജ്  പ്രേംജി, ജോസ്‌, റീന, മല്ലിക സുകുമാരൻ, ആറന്മുള പൊന്നമ്മ, ജി കെ പിള്ള  തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ.ഭാസ്കരൻ മാസ്റ്ററുടെ രചനക്ക്‌ ജി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ അഞ്ച്‌ ഗാനങ്ങളുണ്ടിതിൽ.. അജ്ഞാത തീരങ്ങളിൽ എന്ന യേശുദാസ്‌‌ പാടിയ റ്റൈറ്റിൽ സോങ്ങ്‌ നന്ന്. ഈ മിഴികാണുമ്പോൾ ആ മിഴി കാണും എന്ന സുശീലയുടെ പാട്ടും കേട്ടിരിക്കാം.
സി ഒ ആന്റോ ,കെ ജെ യേശുദാസ് ,കാര്‍ത്തികേയന്‍ ,പി ജയചന്ദ്രൻ ,പി മാധുരി ,പി സുശീല ,പട്ടണക്കാട്പുരുഷോത്തമന്‍ എന്നിവരാണ് ഗായകർ 
 ബാനർ എക്സൽ പ്രൊഡക്ക്ഷൻസ് 
വിതരണം എക്സല്‍ പ്രൊഡക്ഷന്‍സ്
കഥയും  സംഭാഷണവും ശാരംഗപാണിയുടേതാണ് 
green media vision

You may also like

Leave a Comment